ന്യൂഡൽഹി: സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ബിജെപിയാണ് സോണിയാ ഗാന്ധിയ്ക്ക് എതിരെ പരാതി നൽകിയത്. കർണ്ണാടകയിൽ കഴിഞ്ഞ ദിവസം സോണിയ ഗാന്ധി നടത്തിയ പ്രസംഗം കമ്മീഷൻ നിർദ്ദേശങ്ങളെ അട്ടിമിറിച്ചുള്ളതാണെന്ന് പരാതിയിൽ പറയുന്നു.
കർണ്ണാടകയുടെ പരമാധികാരത്തിനോ സൽപ്പേരിനോ അഖണ്ഡതക്കോ കളങ്കം ചാർത്താൻ ആരേയും അനുവദിക്കില്ലെന്ന പരാമർശം വിഭജനം ലക്ഷ്യമിട്ടുള്ളതാണെന്നും ബിജെപി വ്യക്തമാക്കി. അതേസമയം കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വലിയ പ്രചാരണങ്ങളാണ് ബിജെപിയും കോൺഗ്രസും സംസ്ഥാനത്ത് നടത്തുന്നത്. ഇരു പാർട്ടികളുടെയും ദേശീയ നേതാക്കളാണ് പ്രചാരണ രംഗത്തുള്ളത്.
Post Your Comments