മലപ്പുറം: താനൂരില്‍ ബോട്ട് മറിഞ്ഞു 22 പേര് മരിച്ച സംഭവത്തില്‍ പ്രതിയായ ബോട്ടുടമ നാസര്‍ അറസ്റ്റില്‍. താനുരില്‍ നിന്നാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അൽപസമയത്തിനകം പ്രതിയെ താനൂര്‍ സ്റ്റേഷനില്‍ എത്തിക്കും.
read also: താനൂർ ബോട്ടപകടം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു. ഇയാളുടെ ഉടമസ്ഥതിയിലുള്ള കാറും ഫോണും നേരത്തെ കൊച്ചിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കാറില്‍ നിന്നും നാസറിന്റെ സഹോദരന് സലാം, അയല്‍വാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments