IdukkiKeralaNattuvarthaLatest NewsNews

ശു​ചി​മു​റി​യി​ല്‍ പ്ര​സ​വി​ച്ച് അന്യസംസ്ഥാന തൊഴിലാളി : ശിശു മരിച്ചു

മ​ധ്യ​പ്ര​ദേ​ശ് ഇ​ന്‍​ഡോ​ര്‍ സ്വ​ദേ​ശി സാ​ഥു​റാ​മി​ന്‍റെ ഭാ​ര്യ മാ​ല​തി ആണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ ശു​ചി​മു​റി​യി​ല്‍ പ്ര​സ​വി​ച്ച​ത്

നെ​ടു​ങ്ക​ണ്ടം: അന്യസംസ്ഥാന തൊ​ഴി​ലാ​ളി ശു​ചി​മു​റി​യി​ല്‍ പ്ര​സ​വി​ച്ച ശി​ശു മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശ് ഇ​ന്‍​ഡോ​ര്‍ സ്വ​ദേ​ശി സാ​ഥു​റാ​മി​ന്‍റെ ഭാ​ര്യ മാ​ല​തി ആണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ ശു​ചി​മു​റി​യി​ല്‍ പ്ര​സ​വി​ച്ച​ത്. ഇ​രു​വ​രും മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ലെ ജോ​ലി​ക്കാ​രാ​ണ്.

Read Also : കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങി: ബിഎംഎസ് പണിമുടക്ക് ആരംഭിച്ചു

ശ​നി​യാ​ഴ്ച രാ​ത്രി​ ക​മ്പം​മെ​ട്ടി​നു സ​മീ​പം ആണ് സംഭവം. പ്ര​സ​വം ന​ട​ന്ന​ശേ​ഷം കു​ട്ടി​ക്ക് അ​ന​ക്ക​മി​ല്ലാ​തെ വ​ന്ന​തോ​ടെ ഇ​വ​ര്‍ തൊ​ഴി​ലു​ട​മ​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തൊ​ഴി​ലു​ട​മ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ശി​ശു മ​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

Read Also : താനൂർ ബോട്ടപകടത്തിൽ 22 മരണം സ്ഥിരീകരിച്ചു: പോസ്റ്റ്‌മോർട്ടം നടപടികൾ തുടങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു

ക​മ്പം​മെ​ട്ട് പൊ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button