Latest NewsKeralaNews

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങി: ബിഎംഎസ് പണിമുടക്ക് ആരംഭിച്ചു

ഏപ്രിൽ മാസത്തെ ശമ്പളമാണ് ജീവനക്കാർക്ക് ഗഡുകളായി വിതരണം ചെയ്തിരുന്നത്

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നതിൽ വീഴ്ചവരുത്തിയതോടെ സമര നടപടിയുമായി കെഎസ്ആർടിസിയിലെ അംഗീകൃത സംഘടനയായ ബിഎംഎസ്. 24 മണിക്കൂർ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിച്ചു. ശമ്പളം ഗഡുക്കളാക്കിയത് ഉൾപ്പെടെയുള്ള മാനേജ്മെന്റ് നടപടികളിൽ ജീവനക്കാർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തെ ശമ്പളമാണ് ജീവനക്കാർക്ക് ഗഡുകളായി വിതരണം ചെയ്തിരുന്നത്. ഇതിൽ ഒന്നാം ഗഡു വിതരണം ചെയ്തിട്ടുണ്ടെങ്കിലും, രണ്ടാം ഗഡുവിന്റെ വിതരണം ആരംഭിച്ചിട്ടില്ല.

പണിമുടക്ക് നടക്കുന്നുണ്ടെങ്കിലും, സർവീസുകളെ ഇത് സാരമായി ബാധിച്ചിട്ടില്ല. അതേസമയം, സമരത്തെ നേരിടാൻ ഇന്നും നാളെയും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, അവകാശങ്ങൾക്ക് വേണ്ടിയുള്ള തൊഴിലാളികളുടെ പോരാട്ടത്തെ ഡയസ്നോൺ ഉപയോഗിച്ച്
അടിച്ചമർത്താൻ കഴിയില്ലെന്ന് ജീവനക്കാരുടെ സംഘടന വ്യക്തമാക്കി. ഒരുമാസം പണിയെടുത്താൽ എപ്പോൾ വേതനം ഇപ്പോൾ കിട്ടുമെന്ന ആശങ്ക അവസാനിപ്പിക്കണമെന്നും സമരാനുകൂലികൾ ആവശ്യപ്പെട്ടു.

Also Read: ബൈ​ക്കപ​ക​ടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button