Latest NewsKeralaNews

കേരള സ്റ്റോറിക്കെതിരെ അസ്വസ്ഥത എന്തിനെന്ന് മനസിലാകുന്നില്ല: കേന്ദ്രമന്ത്രി

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയ്ക്ക് പിന്തുണയുമായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ. കേരള സ്റ്റോറി സിനിമക്കെതിരെ അസ്വസ്ഥത എന്തിനെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളാ സ്റ്റോറിക്കെതിരെ ഉയർത്തുന്ന വിമർശനങ്ങൾ ആശങ്കയുണ്ടാക്കുന്നു. അപ്രിയ സത്യങ്ങൾ കേൾക്കുമ്പോൾ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം അറിയിച്ചു. സിനിമ കണ്ടശേഷം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: ആര്‍എസ്എസുകാരനായ ജഗദീഷ് ഷെട്ടാറിന് വേണ്ടി സോണിയ ഗാന്ധി പ്രചാരണം നടത്തുമെന്ന് താന്‍ പ്രതീക്ഷിച്ചില്ല: ഒവൈസി

കേരള സ്റ്റോറി എന്ന സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയാണ് കേരളാ സ്റ്റോറിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. കർണാടകയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്. തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിൻവാതിൽ ചർച്ച നടത്തുന്നവരാണ് കോൺഗ്രസുകാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Read Also: പ്രാ​യപൂ​ർ​ത്തി​യാ​കാ​ത്ത ​​കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നിരയാക്കി : യുവാവിന് 18 വർഷം കഠിന തടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button