KannurNattuvarthaLatest NewsKeralaNews

ലഹരി ഉൽപന്നങ്ങളുടെ വിൽപന : രണ്ടുപേർ അറസ്റ്റിൽ

ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ഹ​ൻ​ഷ് ച​ന്ദ​ർ ശ​ങ്ക​ർ (30), ക​ണ്ണ​യ്യ ശ​ങ്ക​ർ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ത​ല​ശ്ശേ​രി: പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സര​ത്ത് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടിയിൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ഹ​ൻ​ഷ് ച​ന്ദ​ർ ശ​ങ്ക​ർ (30), ക​ണ്ണ​യ്യ ശ​ങ്ക​ർ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ ഒ​ളി​ച്ചു​വെ​ച്ച 500 പാ​ക്ക​റ്റ് നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളും പിടിച്ചെടുത്തിട്ടുണ്ട്. ത​മ്പാ​ക്ക്, പാ​ൻ​പ​രാ​ഗ്, ഹാ​ൻ​സ് എ​ന്നി​വ​യു​ടെ ശേ​ഖ​ര​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Read Also : ലഹരി ആരും വായില്‍ കുത്തിക്കയറ്റിയതല്ല, മകന് ബോധമുണ്ടെങ്കില്‍ ഉപയോഗിക്കില്ല: ടിനി ടോമിനെതിരെ ധ്യാന്‍ ശ്രീനിവാസൻ

ഇ​വ പ​ത്തെ​ണ്ണം വീ​തം പ്ര​ത്യേ​ക ക​വ​റി​ലാ​ക്കി​യാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ത​മ്പാ​ക്കി​ൽ പ്ര​ത്യേ​ക ചേ​രു​വ​ക​ൾ ക​ല​ർ​ത്തി വീ​ര്യം കൂ​ട്ടി​യാ​ണ് ആ​വ​ശ്യ​ക്കാ​ർ​ക്ക് കൈ​മാ​റു​ന്ന​ത്‌. വാ​ട്സ്ആ​പ് സ​ന്ദേ​ശം വ​ഴി​യാ​ണ് വി​ൽ​പ​ന. പ്ര​ത്യേ​ക സം​ഘ​മാ​യാ​ണ് ഇ​വ​ർ ല​ഹ​രി​വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്‌.

ഹ​ൻ​ഷ് ച​ന്ദ​ർ ശ​ങ്ക​റി​ന്റെ അ​നു​ജ​നെ ഏ​താ​നും ദി​വ​സം മു​മ്പ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്പാ​ക്കും പാ​ൻ​പ​രാ​ഗു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു. അ​ന്ന് 5000 രൂ​പ പി​ഴ ഈ​ടാ​ക്കി​യാ​ണ് ഇ​യാ​ളെ വി​ട്ട​യ​ച്ച​ത്. ല​ഹ​രി ഇ​ട​പാ​ടു​കാ​രി​ൽ ചി​ല​ർ കു​ടും​ബ സ​മേ​ത​മാ​ണ് ത​ല​ശ്ശേ​രി​യി​ൽ താ​മ​സി​ക്കു​ന്ന​ത്. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ചി​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മ​റ​വി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ കൈ​മാ​റു​ന്ന​തെ​ന്നാ​ണ് വി​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button