ബാവലി: വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിയിൽ. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ വൈത്തിരി രായന് മരക്കാര്‍ വീട്ടില്‍ ഷാനിബ് (27) ആണ് അറസ്റ്റിലായത്.
തിരുനെല്ലി എസ്.ഐ കെ.ജി. ജോഷിയും സംഘവും കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ബാവലിയില്‍ നടത്തിയ പരിശോധനയില്‍ വില്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായിട്ടാണ് യുവാവ് പിടിയിലായത്. കല്പറ്റ, വൈത്തിരി പൊലീസ് സ്റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി, അടിപിടി, കഞ്ചാവ് കൈവശം സൂക്ഷിക്കൽ തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയില്‍ നിന്നും 50 ഗ്രാം കഞ്ചാവും പിടികൂടിച്ചെടുത്തിട്ടുണ്ട്.
Read Also : ആലുവയിൽ യുവാക്കളെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
സി.പി.ഒമാരായ പി.ജി. സുഷാദ്, കെ.എച്ച്. ഹരീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അതേസമയം, പുല്പള്ളി എസ്.ഐ പി.ജി. സാജനും സംഘവും പെരിക്കല്ലൂരില്‍ നടത്തിയ പരിശോധനയില്‍ കോഴിക്കോട് കുറ്റ്യാടി മാവുള്ള ചാലില്‍ വീട്ടില്‍ എം.സി. സിദ്ദീഖിനെ (44) കഞ്ചാവുമായി പിടികൂടി. 205 ഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. സി.പി.ഒമാരായ അജീഷ്, ഷെക്കീര്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Post Your Comments