WayanadLatest NewsKeralaNattuvarthaNews

കഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അറസ്റ്റിൽ

നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ വൈ​ത്തി​രി രാ​യ​ന്‍ മ​ര​ക്കാ​ര്‍ വീ​ട്ടി​ല്‍ ഷാ​നി​ബ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ബാ​വ​ലി: വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പൊലീസ് പി​ടി​യി​ൽ. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ വൈ​ത്തി​രി രാ​യ​ന്‍ മ​ര​ക്കാ​ര്‍ വീ​ട്ടി​ല്‍ ഷാ​നി​ബ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​രു​നെ​ല്ലി എ​സ്.​ഐ കെ.​ജി. ജോ​ഷി​യും സം​ഘ​വും കേ​ര​ള-​ക​ര്‍ണാ​ട​ക അ​തി​ര്‍ത്തി ഗ്രാ​മ​മാ​യ ബാ​വ​ലി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ല്‍പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യിട്ടാണ് യുവാവ് പിടിയിലായത്. ക​ല്‍പ​റ്റ, വൈ​ത്തി​രി ​​​പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ മോ​ഷ​ണം, പി​ടി​ച്ചു​പ​റി, അ​ടി​പി​ടി, ക​ഞ്ചാ​വ് കൈ​വ​ശം സൂ​ക്ഷി​ക്ക​ൽ തു​ട​ങ്ങി​യ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യി​ല്‍ നി​ന്നും 50 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടിച്ചെടുത്തിട്ടുണ്ട്.

Read Also : ആലുവയിൽ യുവാക്കളെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

സി.​പി.​ഒ​മാ​രാ​യ പി.​ജി. സു​ഷാ​ദ്, കെ.​എ​ച്ച്. ഹ​രീ​ഷ് എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

അതേസമയം, പു​ല്‍പ​ള്ളി എ​സ്.​ഐ പി.​ജി. സാ​ജ​നും സം​ഘ​വും പെ​രി​ക്ക​ല്ലൂ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി മാ​വു​ള്ള​ ചാ​ലി​ല്‍ വീ​ട്ടി​ല്‍ എം.​സി. സി​ദ്ദീ​ഖി​നെ (44) ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി. 205 ഗ്രാം ​ക​ഞ്ചാ​വ് ആണ് പി​ടി​ച്ചെ​ടു​ത്തത്. സി.​പി.​ഒ​മാ​രാ​യ അ​ജീ​ഷ്, ഷെ​ക്കീ​ര്‍ എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button