സ്പേസ് എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്കിന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രായേൽ. ഗാസയിലെ ചാരിറ്റി സംഘടനകൾക്ക് സാറ്റലൈറ്റ് വഴിയുള്ള സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് അറിയിച്ചതോടെയാണ് മസ്കിനെതിരെ ഇസ്രായേൽ ആഞ്ഞടിച്ചിരിക്കുന്നത്. എല്ലാ അർത്ഥത്തിലും മസ്കിന്റെ നീക്കത്തെ എതിർക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഷ്‌ലോമോ കാർഹി അറിയിച്ചിട്ടുണ്ട്.
മസ്കിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഗാസയിലെ അന്താരാഷ്ട്ര ചാരിറ്റി സംഘടനകൾക്കായുള്ള സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് അറിയിച്ചത്. എന്നാൽ, സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കൃത്യമായ തീയതിയെ കുറച്ച് മസ്ക് പരാമർശിച്ചിട്ടില്ല. അതേസമയം, ഇന്റർനെറ്റ് സേവനം നൽകുകയാണെങ്കിൽ, സ്റ്റാർലിങ്കുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇതിനു മുൻപ് റഷ്യൻ അധിനിവേശ സമയത്ത് യുക്രെയിനിലും, മസ്ക് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയിരുന്നു.
Also Read: കളമശ്ശേരി സ്‌ഫോടനം: മരണം രണ്ടായി, മരിച്ചത് തൊടുപുഴ സ്വദേശി
Post Your Comments