Latest NewsKeralaNews

മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്വയം അപഹാസ്യനാവുകയാണ് എം വി ഗോവിന്ദൻ: സർക്കാർ മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: എഐ കാമറ അഴിമതിയിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്വയം അപഹാസ്യനാവുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾക്ക് ഗോവിന്ദൻ മറുപടി പറയാതെ മാദ്ധ്യമ പ്രവർത്തകരോട് ക്ഷോഭിച്ചത് കൊണ്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പണം കൊള്ളയടിച്ച വിഷയത്തിൽ കെൽട്രോൺ മാത്രമല്ല സർക്കാരും മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Read Also: ഉപഭോക്താക്കൾക്ക് തിരിച്ചടി! വൈദ്യുതി നിരക്കിനോടൊപ്പം സർചാർജ് ഈടാക്കാനൊരുങ്ങി കെഎസ്ഇബി

ഒരു സിപിഎം നേതാവും മുഖ്യമന്ത്രിയും പ്രകാശ് ബാബുവും തമ്മിലുള്ള ബന്ധമെന്താണെന്ന് പറയുന്നില്ല. കാമറ സ്ഥാപിക്കാൻ കരാർ ലഭിച്ച കമ്പനികളെല്ലാം പരസ്പര സഹകരണ തട്ടിക്കൂട്ട് കമ്പനികളാണെന്ന് പുറത്തുവന്നിരിക്കുകയാണ്. എഐ കാമറയ്ക്കായുള്ള ടെണ്ടർ നടപടികളിൽ മറ്റു സംസ്ഥാനങ്ങളിലെ കമ്പനികളെ പങ്കെടുപ്പിക്കാതിരുന്നതും സിപിഎമ്മുമായി ബന്ധമുള്ള കമ്പനികൾ മാത്രം പങ്കെടുത്തതും അഴിമതി ലക്ഷ്യം വെച്ചാണ്. ഇത് ഒത്തുകളിയാണെന്ന് വ്യക്തമായിരിക്കുകയാണ്. പ്രസാഡിയോ സിപിഎമ്മിന് നൽകിയ സംഭാവന അഴിമതിക്കുള്ള പ്രത്യുപകാരമാണെന്നും അദ്ദേഹം അറിയിച്ചു.

കേരളം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പറയുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതാണ്. ഒരു പദ്ധതിയുടെ 90 ശതമാനവും അടിച്ചുമാറ്റുന്ന ഏക സംസ്ഥാനമാണ് കേരളം. അഴിമതിയല്ലാതെ മറ്റൊന്നും കേരളത്തിൽ നടക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

Read Also: ലഹരി ആരും വായില്‍ കുത്തിക്കയറ്റിയതല്ല, മകന് ബോധമുണ്ടെങ്കില്‍ ഉപയോഗിക്കില്ല: ടിനി ടോമിനെതിരെ ധ്യാന്‍ ശ്രീനിവാസൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button