Latest NewsIndiaNews

അനധികൃത സ്വർണ്ണക്കടത്ത്: 57 ലക്ഷം രൂപയുടെ സ്വർണ്ണ ബിസ്‌ക്കറ്റുമായി ഒരാൾ അറസ്റ്റിൽ

കൊൽക്കത്ത: സ്വർണ്ണ ബിസ്‌ക്കറ്റുമായി ഒരാൾ അറസ്റ്റിൽ. പശ്ചിമ ബംഗാളിലാണ് സംഭവം. 57 ലക്ഷം രൂപയുടെ സ്വർണ ബിസ്‌ക്കറ്റ് കടത്താൻ ശ്രമിച്ചയാളാണ് അറസ്റ്റിലായത്. 57 ലക്ഷം രൂപ വിലമതിക്കുന്ന 933 ഗ്രം ഭാരമുള്ള എട്ട് സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് പ്രതിയിൽ നിന്നും പിടികൂടിയത്. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി വഴി സ്വർണം കടത്താനായിരുന്നു ശ്രമം.

Read Also: മിന്നിത്തിളങ്ങുന്ന എൽഇഡി ലൈറ്റുകൾ ഇനി വേണ്ട! വാഹനങ്ങളിലെ ആഡംബര ലൈറ്റുകൾക്ക് പിഴ ഈടാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

അതിർത്തി രക്ഷാ സേനയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുർഷിദാബാദ് സ്വദേശിയായ അനികുൽ ഇസ്ലാമാണ് അറസ്റ്റിലായത്. സൈക്കിളിന്റെ ടയറിനകത്ത് ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. അതിർത്തിയിൽ അനധികൃത സ്വർണകടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരം അതിർത്തി രക്ഷാ സേനയ്ക്ക് ലഭിച്ചിരുന്നു.

കർഷകന്റെ വേഷത്തിൽ ഒരു യുവാവ് സ്വർണ ബിസ്‌ക്കറ്റുമായി അതിർത്തി കടക്കും എന്നാണ് അതിർത്തി സേനയ്ക്ക് ലഭിച്ച രഹസ്യ വിവരം.

Read Also: രാജ്യത്ത് ഐഫോൺ വിൽപ്പനയിൽ വമ്പൻ മുന്നേറ്റവുമായി ആപ്പിൾ, മാർച്ച് പാദത്തിൽ വിറ്റഴിച്ചത് കോടികളുടെ ഫോണുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button