വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള മിന്നിത്തിളങ്ങുന്ന ആഡംബര ലൈറ്റുകൾക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. എല്ലാത്തരത്തിലുള്ള നിയമവിരുദ്ധ ആഡംബര ലൈറ്റുകൾക്കും പിഴ ഈടാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി ശക്തമാക്കുന്നത്. ഇതോടെ, ലൈറ്റൊന്നിന് 5,000 രൂപ വരെ പിഴ ഈടാക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
റോഡുകളിലെ കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവരുടെയും, മറ്റു വാഹന ഉപയോക്താക്കളുടെയും സുരക്ഷ കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവിറക്കിയത്. അനധികൃതമായുള്ള ആഡംബര ലൈറ്റ് ഉപയോഗിക്കുന്ന ഓട്ടോറിക്ഷ മുതലുള്ള വാഹനങ്ങൾക്കാണ് പുതിയ നിയമം ബാധകമാകുക. മൾട്ടി കളർ എൽഇഡി, ലേസർ, നിയോൺ ലൈറ്റ്, ഫ്ലാഷ് ലൈറ്റ് എന്നിവ സ്ഥാപിച്ചിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ഉയർന്ന പിഴ ഈടാക്കുന്നതാണ്. ഇത്തരം വാഹനങ്ങൾ പരിശോധനയിൽ പിടിക്കപ്പെടുകയാണെങ്കിൽ, ലൈറ്റുകൾ അവിടെ വച്ച് തന്നെ അഴിച്ചു മാറ്റുന്നതാണ്.
Post Your Comments