ErnakulamLatest NewsKeralaNattuvarthaNews

ലഹരി ആരും വായില്‍ കുത്തിക്കയറ്റിയതല്ല, മകന് ബോധമുണ്ടെങ്കില്‍ ഉപയോഗിക്കില്ല: ടിനി ടോമിനെതിരെ ധ്യാന്‍ ശ്രീനിവാസൻ

കൊച്ചി: മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ടിനി ടോം രംഗത്ത് വന്നത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. മലയാള സിനിമയിൽ പല താരങ്ങളും ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്ന് ടിനി ടോം പറയുന്നു. ഒരിക്കൽ തന്റെ മകന് ഒരു വലിയ നടനൊപ്പം സിനിമയിൽ അവസരം ലഭിച്ചെന്നും എന്നാൽ, ലഹരിയോടുള്ള ഭയം മൂലം അവസരം വേണ്ടെന്നു വച്ചെന്നും ടിനി ടോം പറഞ്ഞു.

കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരായ പോലീസിന്റെ ‘യോദ്ധാവ്’ ബോധവല്‍ക്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.

ഇപ്പോഴിതാ ടിനിയുടെ വാക്കുകളില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ലഹരി ആരും ബലം പ്രയോഗിച്ച് വായില്‍ കുത്തിക്കയറ്റിയതല്ലെന്നും ബോധമുണ്ടെങ്കില്‍ മകന്‍ അത് ഉപയോഗിക്കില്ലെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

ടിനി ടോമിന്റെ വാക്കുകൾ ഇങ്ങനെ;

ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക് സമരം ഇന്ന് അര്‍ധരാത്രി മുതല്‍

‘സിനിമയില്‍ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയില്‍ അഭിനയിക്കാന്‍ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെ കുറിച്ചുള്ള പേടിയായിരുന്നു അവള്‍ക്ക്. സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16-18 വയസിലാണു കുട്ടികള്‍ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു. ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ലു പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി.’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button