പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ മാസം ഫ്ലാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്സ്പ്രസിൽ ടിക്കറ്റിൽ നിന്നുള്ള വരുമാനത്തിൽ റെക്കോർഡ് നേട്ടം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആദ്യ സർവീസ് ആരംഭിച്ച ഏപ്രിൽ 28 മുതൽ മെയ് 3 വരെ 2.7 കോടി രൂപയുടെ വരുമാനമാണ് നേടിയത്. വെറും ആറ് ദിവസം കൊണ്ടാണ് ടിക്കറ്റ് ഇനത്തിൽ കോടികളുടെ നേട്ടം കൈവരിക്കാൻ വന്ദേ ഭാരതിന് സാധിച്ചത്.
ഇക്കാലയളവിൽ 31,412 ബുക്കിംഗുകളാണ് നടന്നിട്ടുള്ളത്. കൂടാതെ 27,000 പേർ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട്. ഭൂരിഭാഗം ആളുകളും എക്സിക്യൂട്ടീവ് ക്ലാസിലാണ് യാത്ര ചെയ്തിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സർവീസിനാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്. ഈ റൂട്ടിൽ നിന്നും 1.10 കോടി രൂപ സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്.
Also Read: അസം സ്വദേശിനി ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ
വന്ദേ ഭാരതിൽ ആകെ 1,128 സീറ്റുകളാണ് ഉള്ളത്. ഇവയിൽ 1,024 ചെയർകാർ സീറ്റുകളും, 104 എക്സിക്യൂട്ടീവ് സീറ്റുകളും ഉണ്ട്. ചേർക്കാറിൽ തിരുവനന്തപുരത്തു നിന്നും കാസർഗോഡ് വരെ 1,590 രൂപയും, എക്സിക്യൂട്ടീവിൽ 2,880 രൂപയുമാണ് ടിക്കറ്റ് നിരക്ക്. നിലവിൽ, മെയ് 14 വരെയുള്ള ടിക്കറ്റുകൾ എല്ലാം ബുക്ക് ചെയ്തു കഴിഞ്ഞതായി റെയിൽവേ അറിയിച്ചിട്ടുണ്ട്.
Post Your Comments