MalappuramKeralaNattuvarthaLatest NewsNews

വീ​ടി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍ത്ത് മോഷണം : പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ഐ​ക്ക​ര​പ്പ​ടി - കാ​ക്ക​ഞ്ചേ​രി റോ​ഡി​ല്‍ കു​റ്റി​ത്തൊ​ടി പ​റ​മ്പി​ല്‍ ര​ത്‌​നാ​ക​ര​ന്റെ അ​ദ്വൈ​തം വീ​ട്ടി​ല്‍ ആണ് മോഷണം നടന്നത്

പു​ളി​ക്ക​ല്‍: ഐ​ക്ക​ര​പ്പ​ടി​യി​ൽ വീ​ടി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍ത്ത് ആ​റു​പ​വ​നും ല​ക്ഷം രൂ​പ​യും ക​വ​ര്‍ന്നു. പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ഐ​ക്ക​ര​പ്പ​ടി – കാ​ക്ക​ഞ്ചേ​രി റോ​ഡി​ല്‍ കു​റ്റി​ത്തൊ​ടി പ​റ​മ്പി​ല്‍ ര​ത്‌​നാ​ക​ര​ന്റെ അ​ദ്വൈ​തം വീ​ട്ടി​ല്‍ ആണ് മോഷണം നടന്നത്.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ച ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ൽ സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​നാ​യ ര​ത്‌​നാ​ക​ര​ന്‍ മോ​ഷ​ണം ന​ട​ക്കു​മ്പോ​ള്‍ ജോ​ലി സ്ഥ​ല​ത്താ​യി​രു​ന്നു. ര​ത്‌​നാ​ക​ര​ന്റെ ഭാ​ര്യ മേ​ഘ​യും കു​ട്ടി​ക​ളും അ​മ്മൂ​മ്മ​യു​മാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ന്‍വാ​തി​ല്‍ ത​ക​ര്‍ത്ത് അ​ക​ത്തെ​ത്തി​യ മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച സ്വ​ര്‍ണ​വും പ​ണ​വും ക​വ​ര്‍ന്നു. മ​റ്റൊ​രു മു​റി​യി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന മേ​ഘ​യു​ടെ താ​ലി​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

Read Also : സിനിമയെക്കുറിച്ച് പറയാന്‍ താന്‍ ആളല്ല, യഥാര്‍ത്ഥ സംഭവമാണ് സിനിമയില്‍ ഉള്ളതെങ്കില്‍ അത് അന്വേഷിക്കണം: ഗവര്‍ണര്‍

ഉ​റ​ക്ക​മു​ണ​ര്‍ന്ന മേ​ഘ ബ​ഹ​ളം​വെ​ച്ച​പ്പോ​ള്‍ ക​ള്ള​ന്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളു​ടെ കൈ​യി​ല്‍ ക​ത്തി പോ​ലു​ള്ള ആ​യു​ധ​മു​ണ്ടാ​യി​രു​ന്നെ​ന്നും മു​ഖം മ​റ​ച്ചി​രു​ന്നെ​ന്നും വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പ​രാ​തി​യി​ല്‍ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ​യ​ന്റി​ഫി​ക് സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button