
മലപ്പുറം: വെന്നിയൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വെച്ച് കുത്തേറ്റ യുവതി അപകടനില തരണം ചെയ്തു. ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്‍റെ നില ഗുരുതരമായി തുടരുന്നു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
അതേസമയം, യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം സംഭവത്തിൽ പൊലീസ് മൊഴിയെടുക്കും.
മലപ്പുറം വെന്നിയൂരിൽ വെച്ച് ഓടുന്ന ബസിലാണ് അങ്കമാലിയിൽ നിന്ന് ബസിൽ കയറിയ ഗൂഡല്ലൂർ സ്വദേശി സീതക്ക് കുത്തേറ്റത്. എടപ്പാളിൽ നിന്ന് ബസിൽ കയറിയ വയനാട് മൂലങ്കാവ് സ്വദേശി സനിലാണ് യുവതിയെ കുത്തിയത്. യുവതി ആലുവയിലും യുവാവ് കോട്ടയത്തുമാണ് ജോലി ചെയ്യുന്നത്. യുവതിയുടെ നെഞ്ചിൽ കത്തികൊണ്ട് കുത്തി പ്രതി പിന്നീട് സ്വയം കഴുത്തറുക്കുകയായിരുന്നു. ബസ് ഉടൻ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. പിന്നീട് ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Post Your Comments