തിരുവനന്തപുരം: അബുദാബി സന്ദർശനത്തിൽ നിന്നും പിന്മാറി ചീഫ് സെക്രട്ടറി വി പി ജോയ്. മൂന്നംഗ ഉദ്യോഗസ്ഥ സംഘമാണ് അദ്ദേഹത്തിന് പകരമായി അബുദാബി സന്ദർശനം നടത്തുന്നത്. നോർക്ക – ഐടി-ടൂറിസം സെക്രട്ടറിമാരാകും അബുദാബി നിക്ഷേപ സംഗമത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.
Read Also: കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ വനിതകള്‍ക്ക് ഡ്രൈവര്‍മാരാകാം, നാനൂറോളം ഒഴിവുകള്‍: വിശദവിവരങ്ങൾ
യുഎഇ സന്ദർസനത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരത്തെ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയും യുഎഇ യാത്രയിൽ നിന്നും പിന്മാറിയത്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇൻവെസ്റ്റ്‌മെന്റ് മീറ്റിൽ പങ്കെടുക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകാതിരുന്നത്.
മെയ് ഏഴിന് വാർഷിക നിക്ഷേപക സമ്മേളനത്തിൽ പങ്കെടുക്കുവാൻ നാല് ദിവസത്തെ യുഎഇ സന്ദർശനമാണ് മുഖ്യമന്ത്രിയും സംഘവും തീരുമാനിച്ചിരുന്നത്. മന്ത്രിമാരായ പി രാജീവും പി എ മുഹമ്മദ് റിയാസും യുഎഇയിൽ മുഖ്യമന്ത്രിക്കൊപ്പം വിവിധ ചടങ്ങുകളിൽ പങ്കെടുക്കേണ്ടതായിരുന്നു.
Read Also: ‘കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നത് വ്യാമോഹം, കര്‍ണാടകയില്‍ നൂറുശതമാനം വിജയം ഉറപ്പ്’: രമ്യ ഹരിദാസ് എംപി
Post Your Comments