News

സ്പിരിറ്റ് കടത്തിന് പിന്നിൽ സിപിഎം പ്രാദേശിക നേതാവ്

പാലക്കാട്: എക്സൈസ് ഇന്റലിജൻസ് സ്ക്വാഡ് പിടികൂടിയ 525 ലിറ്റർ സ്പിരിറ്റ് കടത്തിന് പിന്നിൽ സിപിഎം പ്രാദേശിക നേതാവ് . കാറിൽ കടത്തിയ സ്പിരിറ്റ് എക്സൈസ് പിടികൂടിയതോടെ ഇറങ്ങിയോടിയ അനിൽ സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറിയും പെരുമാട്ടി ലോക്കൽ കമ്മിറ്റി അംഗവുമാണെന്ന് വ്യക്തമായി.

പാലക്കാട് തത്തമംഗലത്തിന് സമീപത്തുനിന്നാണ് സ്പിരിറ്റ് പിടികൂടിയത്. മീനാക്ഷീപുരത്തുളള തെങ്ങിൻതോപ്പുകളിലേക്കാണ് അത്തിമണി അനിൽ എന്നറിയപ്പെടുന്ന ഇയാൾ സ്പിരിറ്റെത്തിക്കാൻ ശ്രമിച്ചതെന്നാണ് വിവരം. വ്യാജ കളള് നിർമ്മാണത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് എക്സൈസ് പറയുന്നത്.

കഴിഞ്ഞ ദിവസം പിടിയിലായ മണിയിൽ നിന്നാണ് അനിലിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. അനിലിന് ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ട്. നേരത്തെ അതിർത്തി പ്രദേശത്ത് പിടികൂടിയ 2000 ലിറ്ററിലേറെ സ്പിരിറ്റിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. മാസങ്ങളായി എക്സൈസ് ഇന്റലിജൻസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. എക്സൈസ് സംഘം അനിലിന് വേണ്ടി അന്വേഷണം ഊർജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button