AlappuzhaKeralaNattuvarthaLatest NewsNews

പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ തല്ലി: ഭാര്യയുടെ പരാതിയിൽ സിപിഎം നേതാവിനെ പാർട്ടി സസ്പെൻഡ് ചെയ്തു

ആലപ്പുഴ: പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ഭാര്യയെ തല്ലിയ സംഭവത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി ബാബുവിനെ സിപിഎം സസ്‌പെൻഡ് ചെയ്തു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിർദ്ദേശ പ്രകാരം സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി യോഗം ചേർന്നാണ് ബിപിൻ സി ബാബുവിനെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

ബിപിൻ സി ബാബുവിന്റെ ഭാര്യയും ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സിപിഎം കായംകുളം കരീലകുളങ്ങര ലോക്കൽ കമ്മിറ്റി അംഗവുമായ മിനിസ ജബ്ബാർ, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് നൽകിയ ഗാർഹിക പീഡന പരാതിയിലാണ് നടപടി. മർദ്ദനം, പരസ്ത്രീ ബന്ധം, ആഭിചാരക്രിയ എന്നിവയായിരുന്നു പരാതി. എന്നാൽ സിപിഎം ജില്ലാ നേതൃത്വം ഇത് പൂഴ്ത്തിവെച്ചു.

ടിപ്പു സുല്‍ത്താന്റെ ജീവിതം പ്രമേയമാക്കി സിനിമ വരുന്നു, 8000 അമ്പലങ്ങള്‍ തകര്‍ക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പോസ്റ്റര്‍

ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയായി. ഇതിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തെ രൂക്ഷമായ ഭാഷയിലാണ് എംവി ഗോവിന്ദൻ വിമർശിച്ചത്. ഗാർഹിക പീഡനം നടന്നതായി തെളിഞ്ഞതിനാൽ നടപടി വേണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. ഇതോടെ ഏരിയാ കമ്മിറ്റി യോഗം ചേർന്ന് ബിപിൻ സി ബാബുവിനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button