കൊച്ചി: നടൻമാരായ ശ്രീനാഥ് ഭാസിയേയും ഷെയ്ൻ നിഗത്തേയും സിനിമാ സംഘടനകൾ വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് ധ്യാൻ ശ്രീനിവാസൻ. സംഭവത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ നടക്കുന്നതിനിടെയാണ് ധ്യനിന്റെ വാക്കുകൾ. ഒരു അഭിമുഖത്തിൽ, ഷെയ്ൻ നിഗം എഡിറ്റിംഗ് കാണണം തുടങ്ങിയ അഭിപ്രായങ്ങൾ പറഞ്ഞത് ശരിയാണോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ധ്യാൻ. എഡിറ്റ് ചെയ്തിട്ടെ മുന്നോട്ട് പോകൂ എന്ന പിടിവാശി അംഗീകരിക്കാൻ കഴിയില്ലെന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നു.
ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ;
‘എഡിറ്റിംഗ് കാണണം എന്ന് ആവശ്യപ്പെട്ടാൽ എഡിറ്റിംഗ് ഇപ്പോൾ സ്‌പോട്ടിൽ തന്നെ കാണാൻ കഴിയും. ഇവിടെ പിടിവാശിയുടെ ആവശ്യമില്ല. എല്ലാവരും എഡിറ്റിംഗ് ഒക്കെ കാണുന്നതാണ്. എഡിറ്റ് ചെയ്തിട്ടെ മുന്നോട്ട് പോകൂ എന്ന പിടിവാശിയുടെ ആവശ്യമില്ല.
കൂടാതെ, ഇവിടെ ഷെയ്ൻ മനസിലാക്കേണ്ടത് ഈ ചെയ്യുന്നത് നമ്മുടെ സിനിമയാണ്. നമ്മുടെ ജോലിയാണ്, അന്നമാണ്. അതിന് അതിന്റെ എല്ലാ മാന്യതയും നൽകണം. എല്ലാവരും ഒരുമിച്ച് ഒരു മനസോടെ സഹകരിക്കണം. ഈ ‘ഞാൻ’ എന്ന സ്വാർത്ഥത വിട്ട് ആ സിനിമയ്‌ക്കൊപ്പം നിൽക്കുകയാണ് വേണ്ടത്. അതിന്റെ ടെക്‌നീഷ്യന്മാരെ ബുദ്ധിമുട്ടിക്കാൻ നിൽക്കരുത്. അത്തരം ഒരു അവസ്ഥയിൽ ഡയറക്ടറൊക്കെ വിഷമിച്ച് പോകും.
പൂർണ്ണ നഗ്നരായി യുവതീയുവാക്കളുടെ അത്താഴ വിരുന്ന്: ലക്ഷ്യങ്ങൾ പലത്
സംവിധായകരുടെ ക്രിയേറ്റീവ് കാര്യത്തിൽ നടന്മാർ കയറി ഇടപെടുമ്പോൾ ശരിക്കും തളർന്ന് പോകും. ഞാൻ ഒരു ഡയറക്ടറായ ആളാണ്. അതുപോലെ ഞാൻ കേട്ടു ഷെയ്ൻ കാരണം ആ സിനിമയുടെ സംവിധായകൻ അഞ്ചാറ് ദിവസം ആശുപത്രിയിലായി എന്ന്. എത്രയോ സ്വപ്നവുമായി എത്തുന്ന ഒരു സംവിധായകനെ അത്തരം ഒരു അവസ്ഥയിൽ എത്തിക്കുക എന്നത് എന്തൊരു മോശം കാര്യമാണ്.
സിനിമ നമ്മുടെ എല്ലാം ജോലിയാണ്, ആ മേഖലയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ എന്റെതാണ്, അത് ഞാൻ തന്നെ പരിഹരിക്കണം. എൻറെ സെറ്റിൽ ഞാൻ ചെയ്തിട്ടുണ്ട്. ഒരു പ്രശ്‌നം ഇല്ലാതെ സിനിമ മുന്നോട്ട് പോകട്ടെ എന്ന് കരുതുമ്പോഴാണ് ചില മുൻനിര നടന്മാർ തന്നെ ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഇത് ഒരിക്കലും അനുവദിക്കാൻ സാധിക്കില്ല. ഇത്തരം സംഭവങ്ങൾക്ക് കൂട്ട് നിൽക്കാൻ സാധിക്കില്ല.’
Post Your Comments