ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവും വ്യാപകമായ അര്‍ബുദമാണ് സ്തനാര്‍ബുദം. സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗം കണ്ടുപിടിക്കേണ്ട വിധങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമെല്ലാം സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഒക്ടോബര്‍ മാസം സ്തനാര്‍ബുദമാസമായി ആചരിക്കുന്നത്.
Read Also: റമദാനിൽ ഷാർജയിൽ അറസ്റ്റിലായത് 200 ൽ അധികം ഭിക്ഷാടകർ: അറസ്റ്റിലായവരിൽ കുട്ടികളും സ്ത്രീകളും
സ്തനാര്‍ബുദ കേസുകള്‍ വര്‍ദ്ധിച്ചുവരുന്നത് പലരിലും ആശങ്കയുണ്ടാക്കുന്നു. രോഗലക്ഷണങ്ങള്‍, പ്രതിരോധം, തുടങ്ങിയവയെക്കുറിച്ച് കൂടുതല്‍ ആളുകളില്‍ അവബോധം ഉണ്ടാക്കിയെടുക്കേണ്ടത് പ്രധാനമാണ്. സ്തനാര്‍ബുദ സാധ്യത തടയാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ചില ജീവിതശൈലി മാറ്റങ്ങള്‍ ഇതാ…
ആരോഗ്യകരമായ ഭാരം : ശരീരഭാരം എല്ലായ്‌പ്പോഴും ബോഡി മാസ് ഇന്‍ഡക്സിന് (ബിഎംഐ) അനുസൃതമായിരിക്കണം. അമിതഭാരം കാന്‍സറിനുള്ള സാധ്യത കൂട്ടുകയും അല്ലാത്തപക്ഷം ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
ചിട്ടയായ വ്യായാമം : വ്യായാമം ചെയ്യുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കും. പൊതുവേ, വ്യായാമം ആരോഗ്യത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നു. 30 മിനിറ്റ് മിതമായ വ്യായാമം ചെയ്യുക.,എല്ലാ ദിവസവും ഇല്ലെങ്കില്‍, ആഴ്ചയില്‍ 4 ദിവസം വ്യായാമം നിര്‍ബന്ധമായും ചെയ്യണം.
ആരോഗ്യകരമായ ഭക്ഷണക്രമം : ധാന്യങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പയര്‍, പഴങ്ങള്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതും സ്തനാര്‍ബുദ സാധ്യത തടയാന്‍ സഹായിക്കുന്നു.
പതിവ് പരിശോധന: മാമോഗ്രാം, പാപ്പ് ടെസ്റ്റുകള്‍ എന്നിവ പോലെയുള്ള പതിവ് സ്‌ക്രീനിംഗുകള്‍ രോഗം നേരത്തെ തന്നെ കണ്ടുപിടിക്കാന്‍ സഹായിക്കും.
കാര്‍ബോഹൈഡ്രേറ്റുകളും പഞ്ചസാരയും പരിമിതപ്പെടുത്തുക: മധുരമുള്ള ഭക്ഷണം, പാനീയങ്ങള്‍, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
പുകവലി ഉപേക്ഷിക്കുക: ശ്വാസകോശ കാന്‍സറിനുള്ള പ്രധാന കാരണം പുകവലിയാണ്, എന്നാല്‍ ഇത് സെര്‍വിക്കല്‍, ബ്ലാഡര്‍ അര്‍ബുദം ഉള്‍പ്പെടെയുള്ള മറ്റ് പല തരത്തിലുള്ള കാന്‍സറുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. അര്‍ബുദ സാധ്യത കുറയ്ക്കാന്‍ സ്ത്രീകള്‍ക്ക് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പുകവലി ഉപേക്ഷിക്കുന്നത്.
Post Your Comments