പ്രണയാഭ്യർത്ഥന നിരസിച്ചതിന് മുടിയിൽ കുത്തിപ്പിടിച്ചു, മുഖത്തടിച്ചു : 16കാരിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

വെട്ടൂർ സ്വദേശി കൃഷ്ണ രാജ് (24) ആണ് പിടിയിലായത്

തിരുവനന്തപുരം: വർക്കലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. വെട്ടൂർ സ്വദേശി കൃഷ്ണ രാജ് (24) ആണ് പിടിയിലായത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം. 16 കാരിയെ പിന്തുടർന്നെത്തി മർദ്ദിച്ചെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. പോക്സോ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Read Also : ‘ദി കേരള സ്റ്റോറി’ക്ക് പൂട്ടിടാനൊരുങ്ങി സിപിഎം: നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

വെട്ടൂർ സ്വദേശിയായ പെൺകുട്ടി ട്യൂട്ടോറിയൽ കോളേജിൽ 10-ാം ക്ലാസിൽ പഠിക്കുകയാണ്. ഇയാൾ നിരന്തരം പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്തതായി പരാതിയിൽ പറയുന്നു. ഇന്നലെ ട്യൂട്ടോറിയലിലേക്ക് പോകും വഴി ബസിൽ വച്ചും ശല്യം ചെയ്തു. പിന്നീട് ബസിൽ നിന്ന് ഇറങ്ങിയപ്പോൾ അവിടെ നടുറോഡിൽ വച്ച് മുടിയിൽ കുത്തിപ്പിടിച്ച് മുഖത്തടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ അടിയിൽ പെൺകുട്ടി നിലത്ത് വീണു. പെൺകുട്ടിയുടെ പരിക്ക് ഗുരുതരമല്ല.

അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Share
Leave a Comment