Latest NewsKeralaNews

സ്വവര്‍ഗ വിവാഹം നിയമപരമാക്കരുത്: എതിർപ്പുമായി ശബരിമല ആചാര സംരക്ഷണ സമിതി സുപ്രീംകോടതിയില്‍

ഡൽഹി: സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതിനെതിരെ ശബരിമല ആചാര സംരക്ഷണ സമിതി സുപ്രീംകോടതിയില്‍. നിലവില്‍ ഈ വിഷയത്തില്‍ ഭരണഘടനാ ബഞ്ചിന് മുന്നില്‍ നടക്കുന്ന കേസില്‍ കക്ഷി ചേരാന്‍ സമിതി അപേക്ഷ നല്‍കി. അഭിഭാഷകനായ എംആര്‍ അഭിലാഷ് മുഖേന, ശബരിമല ആചാര സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ് കുമാറാണ് സുപ്രീംകോടതിയില്‍ അപേക്ഷ നൽകിയത്.

പരമ്പരാഗതമായ സംസ്‌കാരങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള സംഘടനയാണ് ശബരിമല ആചാര സംരക്ഷണ സമിതിയെന്ന് ഈ അപേക്ഷയില്‍ വ്യക്തമാക്കുന്നു. വിവാഹം എന്ന സംവിധാനത്തെ തകര്‍ക്കുന്നതിനാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് പറയുന്നതെന്നും സമതി നൽകിയ അപേക്ഷയില്‍ ചൂണ്ടികാണിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button