KollamNattuvarthaLatest NewsKeralaNews

ബാറിലെ മേശയില്‍ കാല്‍വച്ചു, യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം : പ്രതികൾ പിടിയിൽ

ഓച്ചിറ പ്രയാര്‍വടക്ക് സ്വദേശി സുജിത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്

കൊല്ലം: കൊല്ലത്ത് ബാറിലെ മേശയില്‍ കാല്‍വച്ചതിനെ ചൊല്ലി യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ഓച്ചിറ പ്രയാര്‍വടക്ക് സ്വദേശി സുജിത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞമാസം ഇരുപത്തിരണ്ടിനാണ് കേസിനാസ്പദമായ സംഭവം. ഓച്ചിറയിലെ ഒരു ബാറില്‍ മദ്യപിക്കാനെത്തിയ സുജിത്തിനെ ആണ് പ്രതികള്‍ കുത്തിക്കൊല്ലാൻ ശ്രമിച്ചത്.

ഓച്ചിറ പായിക്കുഴി നന്ദുഭവനത്തില്‍ നന്ദു, കൃഷ്ണപുരം കാപ്പില്‍മേക്ക് ഷിഹാസ് മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന ക്ലപ്പന സ്വദേശി കാക്ക ഷാന്‍ എന്നു വിളിക്കുന്ന ഷാന്‍, ഓച്ചിറ വലിയകുളങ്ങര മീനാക്ഷിഭവനം വീട്ടില്‍ അജയ് എന്നിവരാണ് പിടിയിലായത്.

Read Also : മുതിർന്ന പൗരന്മാർക്കുള്ള ടിക്കറ്റ് നിരക്കിളവ് റദ്ദാക്കിയ നടപടിയിലൂടെ റെയിൽവേ നേടിയത് കോടികൾ, കണക്കുകൾ അറിയാം

ബാറിനുളളിലെ മേശപ്പുറത്ത് സുജിത് കാല്‍ കയറ്റിവച്ചു. ഇത് പ്രതികള്‍ ചോദ്യം ചെയ്യുകയും തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകശ്രമത്തില്‍ കലാശിച്ചത്. മര്‍ദിച്ച് നിലത്തിടുകയും ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും പെട്ടിയ കുപ്പി ഉപയോഗിച്ച് സുജിത്തിനെ കുത്തിക്കൊലപ്പെടുത്താനും ശ്രമിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുജിത്ത് കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

സുജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഒളിവിലായിരുന്ന രണ്ടു പ്രതികളെ ബംഗളുരുവില്‍ നിന്നാണ് പിടികൂടിയത്. മറ്റൊരാളിനെ പത്തനംതിട്ടയിലെ ഒരു ഒളിസങ്കേതത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button