രാജ്യത്ത് മുതിർന്ന പൗരന്മാർക്കുള്ള ടിക്കറ്റ് നിരക്കുകളിലെ ഇളവ് റദ്ദാക്കിയ നടപടിയിലൂടെ കോടികൾ സമാഹരിച്ച് ഇന്ത്യൻ റെയിൽവേ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 കാലയളവിൽ കൺസഷൻ റദ്ദ് ചെയ്തതിലൂടെ 2,242 കോടി രൂപയുടെ അധിക വരുമാനമാണ് റെയിൽവേ നേടിയത്. അതേസമയം, 2020 മാർച്ച് 20- നും, 2022 മാർച്ച് 31- നും ഇടയിലുള്ള കാലയളവിൽ 1,500 കോടി രൂപയാണ് സമാഹരിച്ചത്. കോവിഡ് മഹാമാരി കാലയളവിലാണ് മുതിർന്ന പൗരന്മാർക്ക് ടിക്കറ്റ് നിരക്കുകളിൽ നൽകിയിരുന്ന ഇളവ് റദ്ദ് ചെയ്തത്.
2022 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെ മുതിർന്ന പൗരന്മാരായ സ്ത്രീകളും, പുരുഷന്മാരും ട്രാൻസ്ജെൻഡറുകളും അടക്കമുള്ളവർക്ക് കൺസഷൻ നൽകിയിട്ടില്ല. ഇക്കാലയളവിൽ 5,062 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഇക്കാലയളവിൽ പുരുഷന്മാരിൽ നിന്ന് 2,891 കോടി രൂപയും, സ്ത്രീകളിൽ നിന്ന് 2,169 കോടി രൂപയും, ട്രാൻസ്ജെൻഡേഴ്സിൽ നിന്ന് 1.03 കോടി രൂപയുമാണ് ലഭിച്ചത്. വിവരാകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് റെയിൽവേ കണക്കുകൾ വ്യക്തമാക്കിയത്. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖർ ഗൗർ ആണ് വിവരാകാശ നിയമപ്രകാരം കണക്കുകൾ ആവശ്യപ്പെട്ടത്.
Also Read: രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ അറിയാം
Post Your Comments