Latest NewsCinemaNewsIndiaBollywoodEntertainmentMovie Gossips

‘അച്ഛനാകാന്‍ ആഗ്രഹമുണ്ട്, പക്ഷേ…’: വെളിപ്പെടുത്തലുമായി സൽമാൻ ഖാൻ

മുംബൈ: ബോളിവുഡ് സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരമാണ് സൽമാൻ ഖാൻ. ഇപ്പോൾ, സല്‍മാന്‍ ഖാന്‍ തന്റെ വലിയ ആഗ്രഹം പങ്കുവെച്ചതാണ് ശ്രദ്ധനേടുന്നത്. തനിക്ക് അച്ഛനാകാനുള്ള ആഗ്രഹമാണ് താരം ഇന്ത്യ ടിവിയുടെ ആപ് കി അദാലത് എന്ന പരിപാടിയിൽ പങ്കുവച്ചത്.

മരുമകളെയല്ല, ഒരു കുട്ടിയെ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും പക്ഷേ ഇന്ത്യന്‍ നിയമമനുസരിച്ച് അത് സാധ്യമല്ലെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. കരണ്‍ ജോഹര്‍ രണ്ട് കുട്ടികളുടെ അച്ഛനാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

വലിയ സ്തനങ്ങളും, പിന്‍ഭാഗവും: മത്സ്യകന്യകയുടെ ശില്‍പത്തിനെതിരെ വ്യാപക പ്രതിഷേധം

‘കുട്ടികളെ എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ നിയമങ്ങളൊക്കെ മാറി. നമുക്ക് നോക്കാം എന്ത് ചെയ്യാനാകുമെന്ന്. കുട്ടികള്‍ എന്റെയൊപ്പം വരുമ്പോള്‍ അവരുടെ അമ്മമാരും ഒപ്പമുണ്ടാകും. കുട്ടികളെ സംബന്ധിച്ച് അത് നല്ലതായിരിക്കാം. പക്ഷേ എന്റെ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ എന്റെ ഭാര്യ കൂടിയായിരിക്കും’, സല്‍മാന്‍ ഖാന്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button