Latest NewsNewsIndia

ഏകീകൃത സിവിൽ കോഡ്, ബിപിഎൽ കുടുംബത്തിന് 5 കിലോ ധാന്യം; വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക

ബംഗളൂരു: മെയ് 10ന് നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തുവിട്ട ബി.ജെ.പി. ജനങ്ങളെ ആകർഷിക്കുന്ന വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ ഉള്ളത്. 15 വാഗ്ദാനങ്ങളാണ് പത്രികയിൽ പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാകുമെന്നതാണ് പ്രധാനമായും ഉറപ്പ് നൽകുന്നത്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കൽ, നിർമാണ മേഖലയിൽ 10 ലക്ഷം തൊഴിലവസരങ്ങൾ, ബെംഗളൂരുവിന് സംസ്ഥാന തലസ്ഥാന മേഖല ടാഗ് എന്നിങ്ങനെ പോകുന്നു വാഗ്ദാനങ്ങൾ.

എല്ലാ ബിപിഎൽ വീടുകൾക്കും ദിവസവും അര ലിറ്റർ നന്ദിനി പാൽ സൗജന്യമായി നൽകും. പോഷണ എന്ന പേരില്‍ മാസം തോറും 5 കിലോ ധാന്യവും സൗജന്യം. ചിലവ് കുറഞ്ഞ ഭക്ഷണ ശാലകൾ അടൽ ആഹാര കേന്ദ്ര എന്ന പേരില്‍ ആരംഭിക്കും. സ്‌കൂളുകൾക്കും കോളേജുകൾക്കും തൊഴിൽ രഹിതരായ യുവാക്കളുടെ മാനവ വിഭവ ശേഷി വികസനത്തിനും അക്ഷര പദ്ധതി നടപ്പാക്കുമെന്നും പത്രികയിൽ പറയുന്നു.

മാനിഫെസ്റ്റോ തയ്യാറാക്കിയത് എയർകണ്ടീഷൻ ചെയ്ത മുറിയിലല്ലെന്നും പാർട്ടി പ്രവർത്തകർ സംസ്ഥാനത്തിന്റെ എല്ലാ കോണുകളും സന്ദർശിച്ച് ഈ രേഖ തയ്യാറാക്കുന്നതിനുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ജെ.പി നദ്ദ പറഞ്ഞു. എല്ലാവർക്കും നീതി, ആരെയും പ്രീതിപ്പെടുത്തരുത് എന്നതാണ് ബി.ജെ.പിയുടെ കാഴ്ചപ്പാട് എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button