KeralaLatest NewsNews

സുരക്ഷ വെട്ടിക്കുറക്കില്ല, വേണ്ടി വരിക 56.63 ലക്ഷം – അകമ്പടി ചെലവ് തയ്യാറാക്കിയത് യതീഷ് ചന്ദ്രയുടെ ശുപാര്‍ശയില്‍

ബെംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ സുരക്ഷവെട്ടിക്കുറച്ച് കേരളത്തിലേക്ക് അയക്കാൻ കഴിയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. നേരത്തെ നിശ്ചയിച്ച അത്രയും സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മാത്രമേ മഅദനിയെ കേരളത്തിലേക്ക് അയക്കാൻ കഴിയുകയുള്ളുവെന്ന് കര്‍ണാടക സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷയ്ക്കും അകമ്പടിക്കുമായി 56.63 ലക്ഷം രൂപ നല്‍കണമെന്നുള്ള കര്‍ണാടക പൊലീസിന്റെ ആവശ്യത്തിനെതിരെ അബ്ദുള്‍ നാസര്‍ മഅദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇത്രയും തുക നൽകാൻ കഴിയില്ലെന്നും, തനിക്ക് ഇത്രയും സുരക്ഷാ ആവശ്യമില്ലെന്നുമായിരുന്നു മഅദനി പറഞ്ഞത്. എന്നാൽ, ഇത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു കർണാടകയുടെ നിലപാട്.

ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറായ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഉള്ള സംഘം കേരളം സന്ദര്‍ശിച്ചാണ് സുരക്ഷ വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള മുന്നൊരുക്കങ്ങളാണ് സർക്കാർ നടത്തിയത്. കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷയ്ക്കും അകമ്പടിക്കുമായി 56.63 ലക്ഷം രൂപ നൽകണമെന്നായിരുന്നു കർണാടക പോലീസിന്റെ ആവശ്യം. ഇരുപത് പൊലീസുകാരാണ് അകമ്പടിയായി മഅദനിക്കൊപ്പം കേരളത്തിലേക്ക് പോകുന്നത്. ഇവരുടെ ചെലവിനായി പ്രതിമാസം 20.23 ലക്ഷം രൂപയാണ് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടത്. ഇത് വെട്ടി കുറയ്ക്കണം എന്നായിരുന്നു മഅദനിയുടെ ആവശ്യം.

Also Read:ബ്യൂട്ടിപാർലറിൽ ജോലിചെയ്യുന്ന ഭാര്യയെ വിദേശത്തേക്ക് അയയ്ക്കാൻ ഉടമ: എതിർത്ത് ഭർത്താവ്, പോലീസ് അടിച്ചതോടെ ജീവനൊടുക്കി അജി

ഈ ആവശ്യം അംഗീകരിക്കരുതെന്ന് കര്‍ണാടക ഭീകര വിരുദ്ധ സെല്ലിന്റെ അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. സുമീത് എ.ആര്‍ സുപ്രീം കോടതിയിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അകമ്പടി ചെലവ് കണക്കാക്കിയത് സര്‍ക്കാരിന്റെ ചട്ടങ്ങള്‍ പ്രകാരമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. നിരോധിത സംഘടനയായ സിമിയിലെ അംഗമാണ് മഅദനിയെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കുന്നു. യു.എ.പി.എ നിയമ പ്രകാരം നിരോധിച്ചിട്ടുള്ള ലഷ്‌കര്‍ ഇ തോയ്യ്ബ, ഇന്ത്യന്‍ മുജാഹദീന്‍ എന്നീ സംഘടനകളുമായും മഅദനിക്ക് ബന്ധമുണ്ട്. കനത്ത സുരക്ഷ അകമ്പടിയില്ലാതെ നാട്ടിലേക്ക് പോകാന്‍ അനുവദിച്ചാല്‍ ഈ നിരോധിത സംഘടനകളുമായി മഅദനി ബന്ധപ്പെടാന്‍ സാധ്യതയുണ്ടെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button