KozhikodeKeralaNattuvarthaLatest NewsNews

‘വിദ്വേഷരാഷ്ട്രീയത്തിൽ നിന്നും വിളവെടുക്കാനുള്ള മറ്റൊരു മികച്ച ശ്രമമാണ് ദ കേരള സ്റ്റോറി’: കുറിപ്പ്

കോഴിക്കോട്: ദ കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി സുധ മേനോൻ രംഗത്ത്. വിദ്വേഷരാഷ്ട്രീയത്തിൽ നിന്നും വിളവെടുക്കാനുള്ള മറ്റൊരു മികച്ച ശ്രമമാണ് ദ കേരള സ്റ്റോറി എന്ന് സുധ മേനോൻ പറയുന്നു.

വിദ്വേഷത്തിന്റെയും അപരവൽക്കരണത്തിന്റെയും വിത്തെറിഞ്ഞവർക്ക് ഏറ്റവും നല്ല വിളവ് തന്നെ തുടർച്ചയായി കിട്ടിക്കൊണ്ടിരിക്കുകയാണെന്നും ഭാവി ഇന്ത്യ അവരിൽ സുരക്ഷിതമാണെന്ന് മാധ്യമങ്ങൾ മുതൽ സിനിമാതാരങ്ങൾ വരെ ഏറ്റുപാടുന്കയാണെന്നും സുധ മേനോൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സുധ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഞാനിന്ന് ജീവിക്കുന്ന അഹമ്മദാബാദ് പട്ടണത്തിലാണ് 21 വർഷങ്ങൾക്കു മുൻപ് ഇന്ത്യയെ നടുക്കിയ വർഗീയകലാപം നടന്നത്. അതിന്ശേഷം ഒരുപാട് തവണ ആ ഇടുങ്ങിയ ഗലികളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ഇരകളുടെ വീടുകളിൽ പോയിട്ടുണ്ട്. അവരുടെ ഹൃദയമുരുക്കുന്ന അനുഭവങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ നിശബ്ദയായി നിന്നിട്ടുണ്ട്. അവരിൽ മുസ്ലീങ്ങളും ഹിന്ദുക്കളും ഉണ്ട്. ഭർത്താവിനെയും, ഭാര്യയെയും കുഞ്ഞുങ്ങളെയും നഷ്ടപ്പെട്ടവർ, വെറും ഇരുപതിനായിരം രൂപക്ക് സ്വന്തം വീട് വിറ്റ് മറ്റൊരു ദേശത്തേക്ക് പലായനം ചെയ്തവർ, ഇപ്പോഴും ശരിയായ മാനസികനിലയിലേക്ക് തിരികെയെത്താത്തവർ, ഉപജീവനമാർഗം നഷ്ടപ്പെട്ടവർ…

അങ്ങനെയാണെങ്കിൽ കേരളത്തിലേക്ക് വരുന്നില്ല: മഅദനി

നാരോദ ഗാമിൽ, ബെഹ്റാംപുരയിൽ, ഗോമതിപൂരിൽ, രഖിയാലിൽ, ദരിയാപ്പൂരിൽ, സരസ്പൂരിൽ….ഒക്കെ മനുഷ്യർ ഇപ്പോഴും കരൾ പിളർക്കുന്ന അനുഭവത്തിൽ നിന്നും മുക്തരായിട്ടില്ല. അന്നന്നത്തെ അന്നം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാധുക്കൾ. പഴയകാല തുണിമിൽ തൊഴിലാളികളും, ഓട്ടോറിക്ഷാ ഡ്രൈവർമാരും, ചെരുപ്പ്കുത്തികളും, തയ്യൽക്കാരും, ഫാക്ടറി തൊഴിലാളികളും, വീട്ടുജോലിക്കാരും, പാതയോരക്കച്ചവടക്കാരും ഒക്കെയായിരുന്നു മരിച്ചവരിൽ ഏറെയും.

ആരോ ഉരച്ച് എറിഞ്ഞ വെറുപ്പിന്റെയും, അന്യമതവിദ്വേഷത്തിന്റെയും തീപ്പെട്ടിക്കൊള്ളികൾ തകർത്തെറിഞ്ഞത് ആയിരക്കണക്കിന് ജീവിതങ്ങളെയാണ്. നമ്മെപ്പോലെ സ്വപ്നം കണ്ടുറങ്ങിയ പാവം മനുഷ്യരെയും അവരുടെ ഓമൽകുഞ്ഞുങ്ങളെയും.. ആരുടെയൊക്കെയോ രാഷ്ട്രീയലക്ഷ്യങ്ങളിൽ കരുക്കൾ ആയി സ്വന്തം ജീവിതം കൺമുന്നിൽ ഒരു നിമിഷാർദ്ധം കൊണ്ട് നഷ്ടമായവർ.. ഓർക്കണം, മദ്ധ്യവർഗത്തിനും, വൻകിടമുതലാളിമാർക്കും, സിനിമാനടന്മാർക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ആക്രമിക്കപ്പെട്ടത് കുടിലുകളാണ്, കൊട്ടാരങ്ങൾ അല്ലായിരുന്നു.

‘ഇസ്ലാമിക സഹോദരങ്ങളെ പറ്റിച്ചു മതിയായില്ലേ മാർക്സിസ്റ്റുകാരാ?’: ജോൺ ഡിറ്റോ

എന്നിട്ടും, വിദ്വേഷത്തിന്റെയും അപരവൽക്കരണത്തിന്റെയും വിത്തെറിഞ്ഞവർക്ക് ഏറ്റവും നല്ല വിളവ് തന്നെ തുടർച്ചയായി കിട്ടിക്കൊണ്ടിരിക്കുന്നു. ഭാവി ഇന്ത്യ അവരിൽ സുരക്ഷിതമാണെന്ന് മാധ്യമങ്ങൾ മുതൽ സിനിമാതാരങ്ങൾ വരെ ഏറ്റുപാടുന്നു. നീതിക്ക് വേണ്ടി സംസാരിക്കുന്നവരാകട്ടെ രാഷ്ട്രസുരക്ഷക്ക് ഭീഷണിയായി ചിത്രീകരിക്കപ്പെടുന്നു.
‘The Kerala Story’ എന്ന സിനിമയുടെ ട്രെയ്ലർ ആണ് ഇതൊക്കെ ഇപ്പോൾ ഓർമ്മിപ്പിച്ചത്. ട്രെയ്ലറും പ്രചരണവും കണ്ടപ്പോൾ മനസിലായത് മുകളിൽ ഞാൻ സൂചിപ്പിച്ച ‘വിദ്വേഷരാഷ്ട്രീയത്തിൽ നിന്നും വിളവെടുക്കാനുള്ള മറ്റൊരു മികച്ച ശ്രമമാണ് ആ മൂവി എന്നാണ്. ഹിറ്റ്ലറുടെ കാലത്ത് ജർമനിയിൽ നാസികൾ ഇറക്കിയ The Eternal Jew എന്ന സിനിമ ഓർക്കുന്നുണ്ടോ?

കേരളത്തെക്കുറിച്ചുള്ള പൊതുധാരണകളെ പൊളിച്ചെഴുതാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള വെടിമരുന്നാണ് ആ സിനിമ. മുസ്ലീങ്ങൾക്ക് എല്ലാ മേഖലയിലും ആനുപാതികപ്രാതിനിധ്യം ഉള്ള, മുസ്ലീങ്ങളെ ‘ഘെട്ടോവൽക്കരിക്കാത്ത’, വിഭിന്നമതവിഭാഗങ്ങൾ ഇടകലർന്നു ജീവിക്കുന്ന ഇന്ത്യയിലെ അപൂർവം മതസൗഹാർദ തുരുത്തുകളിൽ ഒന്നിനെ വിഷലിപ്തമാക്കാനുള്ള ശ്രമം. യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത പരാമർശങ്ങളിലൂടെ അനാവശ്യഭീതി മനുഷ്യരുടെ മനസിൽ കുത്തിവെക്കാൻ മാത്രമാണ് ഇത്തരം സിനിമകൾ ലക്ഷ്യമിടുന്നത്. സേഫ്സോണിൽ ഇരുന്നുകൊണ്ടുള്ള ചൂണ്ടയിടൽ…  മലയാളികൾ ഒരൊറ്റ മനസോടെ ഇത്തരം ശ്രമങ്ങളെ എതിർക്കേണ്ടതാണ്.

ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

എല്ലാ സാമൂഹ്യവിഭജനങ്ങളും മനുഷ്യനെ അവസാനം കൊണ്ടെത്തിക്കുന്നത് കലാപത്തിലും മനുഷ്യക്കുരുതിയിലും ആണെന്ന പ്രപഞ്ചസത്യം നമ്മൾ മനസിലാക്കണം. അത്തരമൊരു അവസ്ഥയിലേക്ക് കേരളത്തെ നയിക്കരുത്. ഓർക്കുക, മനുഷ്യർക്കിടയിൽ മുറിവുകൾ ഉണ്ടാക്കാൻ എളുപ്പമാണ്. പക്ഷേ പഴുത്തു വ്രണമായാൽ ചികിത്സ എളുപ്പമല്ല. സിനിമ നിർമ്മിച്ചവരും സംവിധാനം ചെയ്തവരും അപ്പോഴും സുരക്ഷിതരായിരിക്കും. എല്ലായ്പ്പോഴും ഇരകൾ ആകുന്നത് ഇതൊന്നുമറിയാത്ത ഉന്തുവണ്ടിക്കാരും, തെരുവോരകച്ചവടക്കാരും, നടന്നുപോകുന്ന സാധുമനുഷ്യരും ആകും.  അതുകൊണ്ടുതന്നെ നമ്മൾ ഇതിന് നിശബ്ദസാക്ഷിയായി ഇരിക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button