Latest NewsIndiaNews

വിവാഹ ചടങ്ങിനിടെ തിളച്ച രസത്തിൽ വീണ് 21കാരന്‍ മരിച്ചു 

തിരുവള്ളൂർ: വിവാഹ ചടങ്ങിനിടെ തിളച്ച രസത്തിൽ വീണ് 21കാരന്‍ മരിച്ചു. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ മിഞ്ഞൂരിലെ ഒരു വിവാഹ ചടങ്ങിനിടെയായിരുന്നു അപകടം. കല്യാണമണ്ഡപത്തിൽ രസം തിളപ്പിക്കുന്ന പാത്രത്തിലേക്ക് യുവാവ് അബദ്ധത്തിൽ വീഴുകയായിരുന്നു.

എന്നൂരിനടുത്തുള്ള അത്തിപ്പട്ട് പുതുനഗർ സ്വദേശി വി സതീഷ് ആണ് മരിച്ചത്. കൊരുക്കുപേട്ടയിലെ ഒരു സ്വകാര്യ കോളജിൽ അവസാന വർഷ ബിസിഎ വിദ്യാർത്ഥിയായിരുന്ന സതീഷ്, ഒരു കാറ്ററിംഗ് സ്ഥാപനത്തിൽ പാർട്ട് ടൈമായി ജോലി ചെയ്തിരുന്നു.

അതിഥികൾക്ക് വിളമ്പാനുള്ള രസം തിളപ്പിച്ച പാത്രത്തിൽ ഇയാൾ അബദ്ധത്തിൽ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ നഗരത്തിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button