KeralaLatest NewsNews

മുൻ ആൺസുഹൃത്തിന്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് ആതിര ജീവനൊടുക്കി, കേസെടുത്ത് പോലീസ്

കോട്ടയം: ആൺസുഹൃത്തിന്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് കോതനല്ലൂർ സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പോലീസ്. ആതിരയുടെ ജീവനെടുത്തത് പോലീസിന്റെ കെടുകാര്യസ്ഥതയാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് പോലീസ് യുവാവിനെതിരെ കേസെടുത്തത്. ഈ സമയം കൊണ്ട് ആരോപണവിധേയനായ അരുൺ വിദ്യാധരൻ ഒളിത്താവളം തേടി. ആരതിയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

മണിപ്പൂരിൽ ഐഎഎസ് ഉദ്യോഗസ്ഥനായ മലയാളിയുടെ ഭാര്യാ സഹോദരിയാണ് മരിച്ച യുവതി. കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനിയായ ആതിര (26) ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടിയുടെ സുഹൃത്തായിരുന്ന അരുൺ വിദ്യാധരൻ ആതിരയ്‌ക്കെതിരെ സോഷ്യൽ മീഡിയകളിൽ സൈബർ ആക്രമണം നടത്തിയിരുന്നു. അരുണുമായി പെൺകുട്ടിക്ക് ബന്ധമുണ്ടായിരുന്നു. എന്നാൽ, വർഷങ്ങൾക്ക് മുൻപ് തന്നെ ഇത് ഉപേക്ഷിച്ചിരുന്നു. അടുത്തിടെ പെൺകുട്ടിക്ക് വിവാഹാലോചനകൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് ആതിരയെ മോശക്കാരിയാക്കി ചിത്രീകരിച്ചുകൊണ്ടുള്ള വ്യാജ ആരോപണങ്ങളുമായി അരുൺ വീണ്ടുമെത്തിയത്. ഇതിൽ മനംനൊന്താണ് ആത്മഹത്യ.

Also Read:‘അതല്ല, ഇതാണ് കേരളാ സ്റ്റോറി’; റിമ കല്ലിങ്കൽ മുതൽ മുഹമ്മദ് റിയാസ് വരെ – യുവാവിന്റെ വൈറൽ കുറിപ്പ് പങ്കുവെച്ച് ലാലി പി.എം

തന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോട്ടോയും മറ്റുമിട്ട് ഇയാൾ പെൺകുട്ടിയെ അപമാനിച്ചു. സഹികെട്ടപ്പോൾ ആതിര ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകി. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല. മോശം പദപ്രയോഗങ്ങൾ നടത്തുന്നത് ഇയാൾ തുടർന്നു. പോലീസ് നടപടിയൊന്നും സ്വീകരിക്കാതെ വന്നതോടെയാണ് മറ്റ് വഴികളില്ലാതെ, ആതിര ആത്മഹത്യ ചെയ്തത്. എന്നാൽ, പെൺകുട്ടിയുടെ പരാതിയിൽ വൈക്കം എഎസ് പി തന്നെ നേരിട്ട് ഇടപെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നേരിട്ട് ഈ കുട്ടിയെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും പറയുന്നുണ്ട്. അന്വേഷണം ഊർജ്ജിതമായി പുരോ​ഗമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button