Latest NewsIndiaNews

പശ്ചിമ ബംഗാളിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഭീകരനെയും അറസ്റ്റ് ചെയ്ത് പോലീസ്, നിർണായ രേഖകൾ പിടിച്ചെടുത്തു

ഹൗറയിൽ ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് പരിശോധന നടത്തിയത്

പശ്ചിമ ബംഗാളിൽ നിന്ന് വീണ്ടും ഭീകരനെ പിടികൂടി. ദിൻഹട്ട സ്വദേശി നന്നു മിയയെ ആണ് പോലീസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹൗറയിൽ ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് പരിശോധന നടത്തിയത്. ഈ അന്വേഷണത്തിൽ ഒടുവിലാണ് നന്നു മിയ പോലീസിന്റെ പിടിയിലായത്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് പശ്ചിമ ബംഗാൾ പോലീസ് ഭീകരനെ അറസ്റ്റ് ചെയ്യുന്നത്.

ഒരാഴ്ചയ്ക്ക് മുൻപ് പശ്ചിമ ബംഗാൾ എസ്ടിഎഫ് ഹൂഗ്ലി ജില്ലയിൽ നിന്ന് അൽ ഖ്വയ്ദ ഭീകര സംഘടനയിൽ ഉൾപ്പെട്ട ഒരു ഭീകരനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമേ, 2022 ഓഗസ്റ്റിൽ അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രണ്ട് തീവ്രവാദികളെയും അറസ്റ്റ് ചെയ്തു. രണ്ട് വ്യക്തികളും അൽ ഖ്വയ്ദയിലെ പ്രധാന അംഗങ്ങൾ ആയിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അവരിൽ ഒരാൾ പശ്ചിമ ബംഗാളിന്റെ ഓപ്പറേഷൻ ഇൻചാർജ് ആയിരുന്നു.

Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഇന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button