തലസ്ഥാന നഗരിയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ പുതിയ മാർഗ്ഗവുമായി പോലീസ് രംഗത്ത്. മ്യൂസിയം മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനായി ഇ- സ്കൂട്ടറുകൾ ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഇ- സ്കൂട്ടറുകൾ ഉപയോഗിക്കുക. ആൾക്കൂട്ടത്തിനിടയിൽ വളരെ എളുപ്പത്തിൽ പട്രോളിംഗ് നടത്താൻ സാധിക്കുമെന്നതാണ് ഇ- സ്കൂട്ടറിന്റെ പ്രധാന പ്രത്യേകത.
ഉപയോഗം കഴിഞ്ഞാൽ ഇ- സ്കൂട്ടറുകൾ മടക്കിയെടുത്ത് കയ്യിൽ കൊണ്ടുപോകാൻ സാധിക്കും. അതിനാൽ, ഇവയുടെ പ്രവർത്തനം വളരെ ലളിതമാണ്. നിലവിൽ, മണിക്കൂറിൽ 10 കിലോമീറ്റർ വരെ വേഗത ലഭിക്കുന്ന തരത്തിലാണ് സ്കൂട്ടർ സജ്ജീകരിച്ചിരിക്കുന്നത്. പിന്നീട് ഘട്ടം ഘട്ടമായി വേഗത ഉയർത്തുന്നതാണ്.
Also Read: നിയന്ത്രണംവിട്ട കാര്‍ വൈദ്യുതപോസ്റ്റില്‍ ഇടിച്ച് അപകടം
ജനങ്ങൾ ഏറ്റവും കൂടുതൽ എത്തുന്ന മ്യൂസിയം മേഖലയിലാണ് ഇ- സ്കൂട്ടറുകളുടെ സേവനം പ്രയോജനപ്പെടുത്തുക. ഇവ വിജയകരമായാൽ ഇ- സ്കൂട്ടർ ഉപയോഗിച്ചുള്ള പട്രോളിംഗ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പോലീസ് പദ്ധതിയിടുന്നത്. വിദേശ രാജ്യങ്ങളിൽ വൻ ജനപ്രീതി നേടിയെടുക്കാൻ ഇ- സ്കൂട്ടറുകൾക്ക് സാധിച്ചിട്ടുണ്ട്.
Post Your Comments