കൊല്ലം: നഴ്സിന് നേരെ ആസിഡ് ആക്രമണം. കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംഭവം. പുനലൂർ താലൂക്ക് ആശുപത്രിയിലെ നഴ്‌സിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. വെട്ടിക്കവല സ്വദേശി നീതുവിന് നേരെയാണ് ആസിഡ് ആക്രമണം നടന്നത്. ഭർത്താവ് ബിബിൻ രാജുവാണ് നീതുവിന് നേരെ ആഡിഡ് ഒഴിച്ചത്.
Read Also: ചിന്നക്കനാൽ വിടുന്നു… അരിക്കൊമ്പൻ ഇനി പെരിയാറിലേക്ക്, കുമളിയിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റും
പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം അരങ്ങേറിയത്. ആസിഡ് ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിബിനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നീതുവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Also: ചിന്നക്കനാൽ വിടുന്നു… അരിക്കൊമ്പൻ ഇനി പെരിയാറിലേക്ക്, കുമളിയിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റും
Post Your Comments