
കൊല്ലം: സാമില്ലിൽ കയറി പണിയായുധങ്ങൾ മോഷ്ടിച്ച യുവാവ് പൊലീസ് പിടിയിൽ. നാവായിക്കുളം എതിർക്കാട് പ്ലാവിള തുണ്ടിൽ വീട്ടിൽ മനോജ് (41 -ദീപു) ആണ് പിടിയിലായത്. കൊല്ലം വെസ്റ്റ് പൊലീസാണ് പിടികൂടിയത്.
രണ്ട് ദിവസത്തിന് മുമ്പാണ് കേസിനാസ്പദമായ സംഭവം. കോട്ടമുക്ക് പൂന്തൽ പുത്തേത് സാമില്ലിൽ കയറി മൂന്ന് കട്ടർമെഷീൻ, രണ്ട് ഗ്രൈന്റർ മെഷീൻ, കംപ്രസർ, റൂട്ട് മെഷീൻ, രണ്ട് പ്ലയിനാർ മെഷീൻ എന്നിവയടക്കം 85,000 രൂപയോളം വിലവരുന്ന ഉപകരണങ്ങളാണ് മോഷണം നടത്തിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇയാൾക്കെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐ അനീഷ്, എസ്.സി.പി.ഒ വിനോദ്, സി.പി.ഒമാരായ ശ്രീജു, ദീപു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments