ന്യൂഡൽഹി: ഡല്‍ഹി മെട്രോയില്‍ യുവാവ് സ്വയംഭോഗം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്. പിന്നാലെ, മെട്രോയിലെ യാത്രക്കാർക്ക് ഡിഎംആർസി മുന്നറിയിപ്പ് നൽകി. യാത്രക്കാരോട് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും, മെട്രോയിലുള്ള മറ്റുള്ളവർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് കണ്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും ഡിഎംആർസി (ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ) അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസമാണ് യുവാവ് പരസ്യമായി മെട്രോയ്ക്കുള്ളിൽ സ്വയംഭോഗം ചെയ്തത്. ഇത് സംബന്ധിച്ച് ഡല്‍ഹി പോലീസിന് ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാള്‍ നോട്ടീസയച്ചു. സംഭവം അതീവ ഗുരുതരമായ വിഷയമാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട സ്വാതി, എഫ്ഐആറിന്റെ പകര്‍പ്പും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും മേയ് ഒന്നിനകം അറിയിക്കാനും ഡല്‍ഹി പൊലീസിനു നിര്‍ദ്ദേശം നല്കി.
മെട്രോയിൽ പട്ടാപ്പകൽ ആണ് സംഭവം. അടുത്ത് യാത്രക്കാർ ഉണ്ടെങ്കിലും ഇതൊന്നും മൈൻഡ് ചെയ്യാതെ, ഫോണിൽ വീഡിയോ കണ്ട് ഇയാൾ സ്വയംഭോഗം ചെയ്യുകയായിരുന്നു. യുവാവിന്റെ അശ്ളീല പ്രവൃത്തി കണ്ട് ചില യാത്രക്കാർ സീറ്റ് ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് മാറിയിരുന്നു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ഇയാൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് സോഷ്യൽ മീഡിയ ആവശ്യപ്പെട്ടു.
Post Your Comments