KeralaLatest NewsNews

‘കേരളാ സ്റ്റോറി’സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണ : എ.എ റഹിം എം.പി

വസ്തുതാ വിരുദ്ധമായ പെരും നുണകള്‍ സിനിമയിലൂടെ പ്രചരിപ്പിച്ചു കേരളത്തെ അപമാനിക്കാനും വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിക്കാനുമാണ് ആര്‍എസ്എസ് ശ്രമം

കോഴിക്കോട്: കേരള സ്‌റ്റോറി എന്ന സിനിമ സംഘപരിവാറിന്റെ വിഷംപുരട്ടിയ നുണയാണെന്ന് എ.എ റഹിം എം.പി. കേരളത്തെ സാമുദായികമായി ഭിന്നിപ്പിച്ചു രാഷ്ട്രീയമായ മുതലെടുപ്പ് നടത്താനാണ് ആര്‍എസ്എസ് പദ്ധതി. കേരളത്തെ അപമാനിക്കാനും, വര്‍ഗീയമായി വിഭജിക്കാനുമുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് സുദിപ്തോ സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറി എന്ന സിനിമ എന്ന് എ.എ റഹിം ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സിനിമയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

Read Also: കുഴൽ കിണർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടിവീണ് യുവാവ് മരിച്ചു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

 

‘കേരളാ സ്റ്റോറി’സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണ. സാമൂഹ്യമുന്നേറ്റത്തില്‍ ലോകത്തിന് മാതൃകയായ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. നവോത്ഥാനനായകരിലൂടെയും ഇടത് രാഷ്ട്രീയത്തിന്റെ പുരോഗമന ചിന്തയിലൂടെയമാണ് കേരളം ഈ സാമൂഹിക പുരോഗതി കൈവരിച്ചത്. എന്നാല്‍, ആ കേരളത്തെ ലോകത്തിന് മുന്നില്‍ അപമാനിക്കുക എന്നത് സംഘപരിവാറിന്റെ എക്കാലത്തെയും ലക്ഷ്യമാണ്.വളരെ ഗൂഢമായി ഈ
ഹേറ്റ് ക്യാമ്പയിന്‍ സംഘപരിവാര്‍ തുടര്‍ന്നു വരുന്നു’.

‘കേരളത്തെ സാമുദായികമായി ഭിന്നിപ്പിച്ചു രാഷ്ട്രീയമായ മുതലെടുപ്പ് നടത്താനാണ് ആര്‍എസ്എസ് പദ്ധതി.വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പുണ്ടാക്കി വോട്ട് നേടാനാകുമോ എന്നാണ് ബിജെപി പരീക്ഷണം. കേരളത്തെ അപമാനിക്കാനും, വര്‍ഗീയമായി വിഭജിക്കാനുമുള്ള
സംഘപരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറി എന്ന സിനിമ. ട്രെയിലറില്‍ നിന്ന് തന്നെ ആ സിനിമ എത്രത്തോളം വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണന്ന് വ്യക്തമാണ്. ഇന്ത്യയിലാകെ കേരളത്തിന്റെ പേര് പറഞ്ഞു വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കാനും ഈ ചിത്രത്തിലൂടെസംഘപരിവാര്‍ കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ കഥ ഇങ്ങനെയല്ലെന്ന് സാമാന്യബോധമുള്ള ആര്‍ക്കും തിരിച്ചറിയാവുന്നതേയുളളു.ഈ സിനിമയ്ക്ക് പിന്നിലെ ഗൂഢാലോചനകള്‍ കൂടി അന്വേഷിക്കേണ്ടതാണ്’.

‘വസ്തുതാ വിരുദ്ധമായ പെരും നുണകള്‍ ഒരു സിനിമയിലൂടെ പ്രചരിപ്പിച്ചു കേരളത്തെ അപമാനിക്കാനും,വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിക്കാനുമാണ് ആര്‍എസ്എസ് ശ്രമം.
തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു ഇതിലും വലിയതിരക്കഥകളുമായി സംഘപരിവാര്‍ ഇനിയും എത്തും. അത് കൊണ്ട് ജനാധിപത്യത്തിന് കരുത്തും കാവലുമായി നമ്മള്‍ ജാഗരൂകരാകണം .
കേരളം ഒറ്റക്കെട്ടായി ഈ വിദ്വേഷ പ്രചരണത്തെ നേരിടണം’.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button