എറണാകുളം: പ്രായപൂർത്തിയാകാത്ത ഏഴോളം പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ അധ്യാപകന് കോടതി 29 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് സ്കൂളുകളിലായി ഏഴു വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസിലാണ് അൻപതുകാരനായ നടമുറി മഞ്ഞപ്രയിലെ പലട്ടി ബെന്നി പോളിനെ (50) പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ പി അനില്‍കുമാര്‍ ശിക്ഷിച്ചത്.
ക്ലാസ് എടുക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തൻ്റെ ലൈംഗിക മോഹങ്ങൾക്ക് അധ്യാപകൻ വിധേയനാക്കുകയായിരുന്നു. പെൺകുട്ടികൾക്ക് തെറ്റുകൾ തിരുത്തി നൽകുന്നുവെന്ന വ്യജേന കുട്ടികളുടെ ശരീര ഭാഗങ്ങളിൽ നുള്ളുക, യൂണീഫോമിൽ തന്നെ കാണാൻ വല്ലാത്ത ഫീലാണെന്ന് പറയുക എന്നിങ്ങനെ പോകുന്നു ഇയാൾക്കെതിരെ കുട്ടികൾ നൽകിയ പരാതികൾ. ഇയാളുടെ ക്ലാസിലിരിക്കാൻ പെൺകുട്ടികൾക്ക് ഭയമാണെന്നുള്ള റിപ്പോർട്ടുകളും നേരത്തെ പുറത്തു വന്നിരുന്നു.
Also Read:കാൻസർ സ്ഥിരീകരിച്ച് 24 മണിക്കൂറിനകം 16 കാരന് മരണം; കായികതാരത്തിന്റെ മരണത്തിൽ ഞെട്ടൽ
2017 ലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. പ്രായപൂര്‍ത്തി ആകാത്ത കുട്ടികൾക്ക് നേരെ ക്ലാസ്മുറിയിൽ വെച്ച് ഇയാൾ ലൈംഗിക അതിക്രമം നടത്തിയിരുന്നു. കൂടാതെ ക്ലാസ്സ് എടുക്കുന്ന സമയം പല ദിവസങ്ങളിലായി ശരീരത്തില്‍ പിടിച്ചും ഉരസിയും ഇയാൾ പെൺകുട്ടികളോട് മോശമായി പെരുമാറി. ഇയാൾക്കെതിരെ പരാതി നിലനിൽക്കുന്ന സമയം തന്നെയാണ് മറ്റൊരു സ്‌കൂളിൽ ഇയാളെ പരീക്ഷാ ഡ്യൂട്ടിക്ക് നിയമിച്ചത്. പരീക്ഷാ ഡ്യൂട്ടിക്ക് പോയ സ്കൂളിൽ വെച്ച് പെൺകുട്ടികളുടെ ദേഹത്ത് മാത്രം ഇയാൾ തുണ്ട് പരിശോധന നടത്തിയതും പ്രതിഷേധങ്ങൾക്ക് കാരണമായി.
2017ല്‍ പെരിന്തല്‍മണ്ണ പോലീസ് എടുത്ത കേസുകളില്‍ ആണ് ശിക്ഷ. ഒരു കേസില്‍ വിവിധ വകുപ്പുകളിലായി യഥാക്രമം 5, 2 ,6 വര്‍ഷങ്ങളിലായി ആകെ 13 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒന്ന്, രണ്ട്, മൂന്ന് വര്‍ഷം എന്നിങ്ങനെ വെറും തടവ് അനുഭവിക്കണം. മറ്റൊരു കേസില്‍ 16 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ആണ് വിധിച്ചത്. പിഴത്തുക ഇരകളായ കുട്ടികള്‍ക്ക് നല്‍കും.
Post Your Comments