ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘എന്റെ മോൻ അവന്റെ സ്വന്തം റൂമിൽ കിടന്നുറങ്ങുന്നു’: ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് മഞ്ജു പത്രോസ്

കൊച്ചി: സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ഇപ്പോൾ സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ജു. പുതിയ വീടിന്റെ പാല് കാച്ചൽ കഴിഞ്ഞുവെങ്കിലും വീടിന്റെ വിശേഷങ്ങൾ താരം വിശദമായി പങ്കുവെച്ചിരുന്നില്ല.

ഇപ്പോഴിതാ തന്റെ വീട് വീടായത് എങ്ങനെയാണെന്ന് മഞ്ജു പത്രോസ് പുതിയ യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞിരിക്കുയാണ്. പാല് കാച്ചൽ വീഡിയോ പങ്കുവെച്ചപ്പോൾ വിശദമായി കാണിക്കാതിരുന്നത് കുറച്ച് പണികൾ കൂടി പൂർത്തിയാകാൻ ഉണ്ടായിരുന്നുവെന്നത് കൊണ്ടാണെന്നും താരം പറയുന്നു. വീട് വെച്ചിട്ട് കുറേ നാളായി എങ്കിലും തുടർച്ചയായി തനിക്ക് താമസിക്കാൻ പറ്റിയിട്ടില്ലെന്നും മഞ്ജു പത്രോസ് പറഞ്ഞു.

ഫിലിം ഫെയർ പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കില്ല: ഒരു അവാർഡും സ്വീകരിക്കില്ലെന്ന് വിവേക് അഗ്നിഹോത്രി

വർഷങ്ങളായി തന്റെ മകൻ വീട്ടിലെ ഹാളിലാണ് കിടന്നുറങ്ങിയിരുന്നതെന്നും പുതിയ വീട് വെച്ചപ്പോൾ അവന് ഒരു മുറിയും ബെഡ്ഡുമെല്ലാം സ്വന്തമായി കിട്ടിയെന്നും താരം പറയുന്നു. അതാണ് പുതിയ വീട് വെച്ചതിലെ തന്റെ ഏറ്റവും വലിയ സന്തോഷമെന്നും മഞ്ജു പറയുന്നു.’എന്റെ മോൻ അവന്റെ സ്വന്തം റൂമിൽ കിടന്നുറങ്ങുന്നുവെന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. അവൻ ഇത്രയും നാൾ ഹാളിലാണ് കിടന്നുറങ്ങിയിരുന്നത്’ മഞ്ജു പത്രോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button