ErnakulamNattuvarthaLatest NewsKeralaNews

കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ എല്ലാവരും കാണും, ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ: ഹരീഷ് പേരടി

കൊച്ചി: വിവാദ ചിത്രം ദ കേരള സ്റ്റോറിയ്ക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി രംഗത്ത്. കേന്ദ്രസർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ ഒടിടിയിൽ എത്തുമെന്നും എല്ലാവരും കാണുമെന്നും ഹരീഷ് പേരടി പറഞ്ഞു. ഒരു ജനാധിപത്യ രാഷ്‌ട്രത്തിലെ അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട് ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെയെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ നാളെ OTTയിൽ എത്തും…എല്ലാവരും കാണും…ഈ വിവാദങ്ങൾ അതിന് കൂടുതൽ പ്രേക്ഷകരെ സൃഷ്ടിക്കും..ഈ സിനിമയോട് യോജിക്കാനും വിയോജിക്കാനും നിങ്ങൾക്ക് അവകാശമുണ്ട്…സംവിധായകൻ ആഷിക്ക് അബുവിന്റെ വാക്കുകൾ ഇവിടെ പ്രസ്ക്തമാണ്…”ബോംബുകൾ ഉണ്ടാക്കുന്നതിനു പകരം അവർ സിനിമകൾ ഉണ്ടാക്കട്ടെ” ഒരു ജനാധിപത്യ രാഷ്‌ടത്തിലെ അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട്..ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ..

shortlink

Related Articles

Post Your Comments

Related Articles


Back to top button