കോട്ടയം: നഗരത്തിലെ ടിബി റോഡിലുള്ള ഇലക്ട്രോണിക്സ് വ്യാപാരസ്ഥാപനത്തിനു നേരേ കല്ലേറ് നടത്തിയതായി പരാതി. കല്ലേറിൽ കടയുടെ ചില്ല് പൊട്ടിയിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. റോഡില്‍നിന്നു കെട്ടിടത്തിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലേക്ക് സാമൂഹ്യ വിരുദ്ധന്‍ കല്ല് വലിച്ചെറിയുകയായിരുന്നു. ചില്ല് തകര്‍ന്ന ശബ്ദം കേട്ട് ഉപഭോക്താക്കളും കടയിലെ ജീവനക്കാരനും എത്തിയപ്പോള്‍ കല്ലെറിഞ്ഞയാള്‍ ഓടി രക്ഷപ്പെട്ടു.
Read Also : മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജാ എസ് മേനോൻ പാർട്ടി വിപ്പ് ലംഘിച്ചു യുഡിഎഫിനൊപ്പം നിന്നു, ബിജെപി നടപടി
സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.
Post Your Comments