കോഴിക്കോട്: കേരളത്തിൽ തുടരാൻ തന്നെ പ്രേരിപ്പിക്കുന്നതായ ഘടകങ്ങൾ ഒന്നുമില്ലെന്ന് വെളിപ്പെടുത്തി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കേരളം വിടുമെന്ന സൂചനയാണ് ബിന്ദു അമ്മിണി നൽകുന്നത്. കേരളം വിട്ടുപോകാൻ തനിക്ക് ഒരുപാട് കാരണങ്ങൾ ഉണ്ടെന്ന് പറയുന്ന ബിന്ദു അമ്മിണി, കേരളത്തിൽ നിൽക്കാൻ ഒരു കാരണം പോലും കാണുന്നില്ലെന്നും വ്യക്തമാക്കുന്നു. പ്രിവിലേജുകളിൽ കഴിയുന്നവർക്ക് സുരക്ഷിതമായ സ്ഥലമാണ് കേരളമെന്നും പരിഹസിക്കുന്നു. താനടക്കമുള്ളവർക്ക് ഈ പറയുന്ന പ്രിവിലേജുകൾ ഒന്നുമില്ലെന്നും, അതുകൊണ്ട് തന്നെ തനിക്കൊക്കെ എവിടെ ആയാലും ഒരുപോലെയാണെന്നും ബിന്ദു അമ്മിണി ചൂണ്ടിക്കാട്ടുന്നു.
‘കേരളം വിട്ടുപോകാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്. എന്നാൽ കേരളത്തിൽ നിൽക്കാൻ ഒന്നു പോലും ഇല്ല. ഇണങ്ങിയവരോടും, പിണങ്ങിയവരോടും തെറിവിളിക്കുന്നവരോടും ആക്രമിച്ചവരോടും സ്നേഹം. നിലപാടുകൾ സൂക്ഷിച്ചു കൊണ്ട് തന്നെ. പ്രിവിലേജുകളിൽ കഴിയുന്നവർക്കു സുരക്ഷിതമാണ് കേരളം. അതില്ലാത്ത എന്നെ പോലെ ഉള്ളവർക്ക് എവിടെ ആയാലും ഒരേ പോലെ’, ബിന്ദു അമ്മിണി ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, ശബരിമലയിൽ ആചാരലംഘനം നടത്തി ശ്രദ്ധേയയായ ആളാണ് ബിന്ദു അമ്മിണി. പിന്നീട് പലപ്പോഴായി ബിന്ദു അമ്മിണിക്ക് പൊതുഇടങ്ങളിൽ വെച്ച് പരസ്യമായി അപമാനവും, ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ട്. ബസുകളിൽ യാത്ര ചെയ്യാൻ അനുവദിക്കാതിരിക്കുകയും, പൊതുഇടത്തിൽ വെച്ച് പരസ്യമായി മുളകുപൊടി സ്പ്രേ വീശിയുള്ള ആക്രമണങ്ങൾക്ക് ഇരയാവുകയും ചെയ്തതായി ബിന്ദു തന്നെ മുൻപ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ താൻ കേരളം വിടാൻ ആഗ്രഹിക്കുന്നതായി ബിന്ദു അമ്മിണി മുൻപും സൂചിപ്പിച്ചിരുന്നു.
Post Your Comments