പാകിസ്ഥാൻ: രണ്ട് ലിംഗങ്ങളുമായി ജനിച്ച ഒരു കുഞ്ഞ് പാകിസ്ഥാനിലെ ഡോക്ടർമാരെ അമ്പരപ്പിച്ചു. രണ്ട് ലിംഗങ്ങളും പ്രവർത്തനവുമാണ്. എന്നാൽ, കുട്ടിക്ക് മലദ്വാരമില്ല. ഡിഫാലിയ എന്ന അപൂർവ രോഗാവസ്ഥയാണ് ഇതിനു കാരണം. സാധാരണ ആകൃതിയിലുള്ള രണ്ട് ജനനേന്ദ്രിയ ഭാഗങ്ങളാണ് കുഞ്ഞിനുള്ളത്. ഈ കുട്ടിക്ക് തന്റെ രണ്ട് ലിംഗവും ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ആറ് ലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രമാണ് ഇങ്ങനെ ഒരു രോഗാവസ്ഥയുണ്ടാകുക. ആരോഗ്യലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് സമാനമായ 100 കേസുകള്‍ മാത്രമാണ്. 1609ല്‍ ആണ് ഇത്തരം ഒരു കേസ് ആദ്യമായി രേഖപ്പെടുത്തപ്പെടുന്നത്. ആ കുഞ്ഞിന്റെ ഒരു ലിംഗം മറ്റൊന്നിനേക്കാള്‍ ഒരു സെന്റീമീറ്റര്‍ നീളം കൂടിയതാണെന്നും രണ്ട് ലിംഗം ഉപയോഗിച്ചും മൂത്രമൊഴിക്കാൻ കഴിയുമെന്നും ഡോക്ടർമാർ പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
ഒരു കോളനോസ്കോപ്പി ഉപയോഗിച്ച് കുഞ്ഞിന് മലം പുറത്തേക്ക് വിടുന്നതിനായി ഈ ഭാഗത്ത് ഒരു ഓപ്പണിംഗ് ഉണ്ടാക്കുന്നതിനായി സർജറി നടത്തി. സർജറി വിജയകരമായിരുന്നു. പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ആണ് കുഞ്ഞിനെ ചികിത്സിച്ചത്. കുഞ്ഞ് ജനിച്ച ഉടൻ തന്നെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോവുകയും, വിശദ ചർച്ചകൾക്ക് ശേഷം സർജറി ചെയ്യുകയുമായിരുന്നു. കുട്ടിയുടെ കുടുംബത്തിൽ ആർക്കെങ്കിലും ജന്മനാ വൈകല്യങ്ങൾ ഉണ്ടായതായി അറിവില്ല.
അതേസമയം, പാകിസ്ഥാനില്‍ ജനിച്ച കുഞ്ഞ് രണ്ട് ലിംഗങ്ങള്‍ ഉപയോഗിച്ച് മാത്രമൊഴിച്ചെന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കുഞ്ഞിന്റെ ഒരു ലിംഗത്തിന് 1.5 സെന്റീമീറ്ററും രണ്ടാമത്തതിന് 2.5 സെന്റീമീറ്ററുമാണ് നീളം ഉള്ളത്. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസം കുട്ടി നിരീക്ഷണത്തിലായിരുന്നു. ഡിഫാലിയ എങ്ങനെ സംഭവിക്കുന്നു എന്നത് വ്യക്തമല്ല.
Post Your Comments