Latest NewsNewsIndia

ഏത് അന്വേഷണവും നേരിടാൻ തയ്യാർ: ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് ബ്രിജ് ഭൂഷൺ സിംഗ്

ഡൽഹി: ലൈംഗിക പീഡന ആരോപണങ്ങളിൽ തനിക്കെതിരായി ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് ബ്രിജ് ഭൂഷൺ. ഏത് അന്വേഷണവും നേരിടാൻ താൻ തയ്യാറെന്നും തനിക്ക് ആശങ്കയില്ലെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.

‘കേസിൽ ഡൽഹി പോലീസ് സ്വന്തം നിലയിൽ അന്വേഷണം നടത്തണം. എനിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തേക്കാം, എനിക്ക് നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ട്. അന്വേഷണം സത്യസന്ധമായി നടത്തണം. സത്യം ഉടൻ പുറത്തുവരും,’ ബ്രിജ് ഭൂഷൺ സിംഗ് പറഞ്ഞു.

മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ അരിക്കൊമ്പനെ കണ്ടെത്തി, ദൗത്യ മേഖലയിൽ എത്തിക്കാനൊരുങ്ങി വനംവകുപ്പ്

ലൈംഗികാതിക്രമ പരാതികളിൽ ഡബ്ല്യുഎഫ്‌ഐ മേധാവിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുമെന്ന് ഡൽഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ബ്രിജ് ഭൂഷന്റെ പരാമർശം. ഇയാൾക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ച് പ്രായപൂർത്തിയാകാത്തൊരാൾ ഉൾപ്പെടെ ഏഴ് യുവതികളാണ് പരാതി നൽകിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button