ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമായ ഗൂഗിൾ മീറ്റ്. റിപ്പോർട്ടുകൾ പ്രകാരം, ഗൂഗിൾ മീറ്റിൽ 1080 റെസൊലൂഷനിൽ വീഡിയോ കോൾ ചെയ്യാനുള്ള അവസരമാണ് ഗൂഗിൾ മീറ്റ് ഒരുക്കുന്നത്. അതേസമയം, ഗൂഗിൾ വർക്ക് സ്പേസ്, ഗൂഗിൾ വൺ തുടങ്ങിയ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ എടുക്കുന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭിക്കുക.
ആദ്യ ഘട്ടത്തിൽ ഗൂഗിൾ മീറ്റിന്റെ വെബ് വേർഷനിൽ മാത്രമേ 1080 പിക്സൽ റെസൊലൂഷനിലുള്ള വീഡിയോ കോളുകൾ ചെയ്യാൻ സാധിക്കുകയുള്ളൂ. ഇതിനോടൊപ്പം തന്നെ വെബ്കാം ക്വാളിറ്റിയും പരിഗണിക്കപ്പെടുന്നതാണ്. ഗൂഗിൾ മീറ്റിൽ നൽകിയ പ്രത്യേക ടോഗിൾ ബട്ടൺ ഇനേബിൾ ചെയ്താൽ റെസൊലൂഷനിൽ ക്രമീകരണങ്ങൾ വരുത്താൻ സാധിക്കും. ഇതുവരെ, 720 പിക്സൽ വീഡിയോ കോൾ മാത്രമാണ് ഗൂഗിൾ മീറ്റ് പിന്തുണച്ചിരുന്നത്.
Also Read: 93 പവനും ഏഴരലക്ഷം രൂപയും വാങ്ങി പറ്റിച്ചു; വനിതാ എ.എസ്.ഐ അറസ്റ്റില്‍
Post Your Comments