ഉപയോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. ഇത്തവണ 3 ഫീച്ചറാണ് ഒരുമിച്ച് എത്തിയത്. വാട്സ്ആപ്പിന്റെ പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യുന്നവർക്ക് ലഭിക്കുന്ന ഫീച്ചറുകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ഏറ്റവും പുതിയ അപ്ഡേറ്റിൽ സ്റ്റാറ്റസുകൾക്ക് ഇമോജി ഉപയോഗിച്ച് റിയാക്ഷൻ നൽകാൻ സാധിക്കും. മുൻപ് മെസേജുകൾക്ക് മാത്രമാണ് ഇത്തരത്തിൽ റിയാക്ഷൻ നൽകാൻ സാധിച്ചിരുന്നത്. എന്നാൽ, ഇത്തവണ സ്റ്റാറ്റസ് റിയാക്ഷൻ നൽകാൻ 8 ഇമോജി ഓപ്ഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ ഇഷ്ടമുള്ള ഇമോജികൾ അയക്കാനുള്ള ഓപ്ഷൻ കൂടി സ്റ്റാറ്റസ് റിയാക്ഷനിക്ക് എത്തിയേക്കാമെന്നാണ് സൂചന.
Also Read: സംസ്ഥാനത്ത് ഇന്ന് കുതിച്ചുയർന്ന് സ്വർണവില, നിരക്കുകൾ അറിയാം
അടുത്തതായി അവതരിപ്പിച്ച ഓപ്ഷനാണ് കോൾ ലിങ്ക്സ്. ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയ ആപ്ലിക്കേഷനുകളിൽ ഉള്ളതുപോലെ ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പ് കോളുകളിലേക്ക് പ്രവേശിക്കാൻ കഴിയുന്ന ഓപ്ഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ലിങ്കുകൾ ഷെയർ ചെയ്താൽ ആളുകൾക്ക് എളുപ്പത്തിൽ ഗ്രൂപ്പ് കോളുകളിൽ ചേരാൻ സാധിക്കും.
അടുത്ത ഓപ്ഷനുകളിൽ ഒന്നാണ് ഗ്രൂപ്പുകളിൽ നിന്ന് പുറത്തു പോകുമ്പോൾ അഡ്മിന്മാർക്ക് മാത്രം സന്ദേശം ലഭിക്കുന്നത്. കൂടാതെ, മറ്റുള്ളവരുടെ സന്ദേശങ്ങൾ അഡ്മിന്മാർക്ക് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്.
Post Your Comments