പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ഗൂഗിൾ മീറ്റ്. ഇത്തവണ യൂട്യൂബുമായി കൈകോർത്ത് ലൈവ് സ്ട്രീം സേവനമാണ് ഗൂഗിൾ മീറ്റ് ഉപയോക്താക്കൾക്കായി ഒരുക്കുന്നത്. ഇനി ഗൂഗിൾ മീറ്റിൽ നടക്കുന്ന ഔദ്യോഗിക പരിപാടികൾ യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കുന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം, പണം നൽകി ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കുന്ന വർക്ക്പ്ലേസ് അക്കൗണ്ടുകൾക്കാണ് ഈ സേവനം ലഭ്യമാക്കുക.
ആദ്യം റിക്വസ്റ്റ് അയച്ച് യൂട്യൂബിന്റെ അംഗീകാരം നേടിയാൽ മാത്രമേ, ഗൂഗിൾ മീറ്റിലെ ഔദ്യോഗിക പരിപാടികൾ യൂട്യൂബ് വഴി ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കുകയുള്ളൂ. 24 മണിക്കൂറാണ് അപ്രൂവൽ നടപടികൾ പൂർത്തീകരിക്കാൻ ആവശ്യമായ സമയം. സ്റ്റാർട്ടർ, ബേസിക്, ലഗസി, എസൻഷ്യൽസ് തുടങ്ങിയ പാക്കേജുകൾക്ക് ഈ സൗകര്യം ലഭ്യമാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.
Also Read: സൽമാൻ ഖാന് പിന്നാലെ, കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി: മുംബൈ പോലീസ് കേസെടുത്തു
വീഡിയോ കോളുകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഗൂഗിൾ മീറ്റിന് കോവിഡ് സമയത്താണ് സ്വീകാര്യത ലഭിച്ചു തുടങ്ങിയത്. വർക്ക്പ്ലേസ് അക്കൗണ്ടുകൾ പ്രധാനമായും വ്യവസായ സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവയെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
Post Your Comments