പുതിയൊരു ഫീച്ചറുമായി ഗൂഗിളിന്‌റെ വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ ഗൂഗിള്‍ മീറ്റ്. പുതിയ ബ്രേക്കൗട്ട് റൂം ഫീച്ചറാണ് ഗൂഗിൾ അവതരിപ്പിച്ചത്. നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ജിസ്യൂട്ടിലാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളത്. അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനിടെ, വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കാന്‍ ഇതിലൂടെ എളുപ്പത്തിൽ സാധിക്കുന്നു. ഒരു വീഡിയോ കോളില്‍ 100 ഗ്രൂപ്പുകള്‍ വരെ ഉണ്ടാക്കാന്‍ സാധിക്കുമെന്നതിനാൽ സുഗമമായും തടസമില്ലാതെയും ക്ലാസെടുക്കാന്‍ അധ്യാപകരെ ഇത് സഹായിക്കുന്നു.
Also read : ആദ്യം തുടങ്ങിയത് നഷ്ടത്തിൽ, പിന്നീട് നേട്ടത്തിലേക്ക് കുതിച്ചുയർന്ന് ഓഹരി വിപണി
നിലവിൽ ഗൂഗിള്‍ മീറ്റിന്റെ വെബ് പതിപ്പില്‍ മാത്രമാണ് ബ്രേക്ക് ഔട്ട് ഗ്രൂപ്പുകള്‍ തരംതിരിക്കാൻ സാധിക്കുക. ഗ്രൂപ്പുകള്‍ അനുവദിക്കുന്നതില്‍ അഡ്മിന്മാർക്കാണ് പൂർണ്ണ നിയന്ത്രണം. അതേസമയം എന്നാല്‍ ഏത് ഉപകരണം ഉപയോഗിക്കുന്നവര്‍ക്കും സാധാരണപോലെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാൻ സാധിക്കുന്നതാണ്.
Post Your Comments