മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ കണ്ടെത്തി. ശങ്കരപാണ്ഡ്യ മേട്ടിലെ ചോലയ്ക്കുള്ളിലാണ് അരിക്കൊമ്പനെ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ശങ്കരപാണ്ഡ്യ മേട്ടിൽ അരിക്കൊമ്പൻ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ ഇവർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ദൗത്യ മേഖലയ്ക്ക് അകലെയാണ് ശങ്കരപാണ്ഡ്യ മേട് സ്ഥിതി ചെയ്യുന്നത്. അതിനാൽ, ദൗത്യ മേഖലയ്ക്ക് സമീപം ആനയെ എത്തിക്കാനുള്ള ശ്രമങ്ങൾ വനംവകുപ്പ് ഉടൻ തന്നെ ആരംഭിക്കുന്നതാണ്.
ദൗത്യ മേഖലയിൽ ഇപ്പോഴുള്ള ചക്കക്കൊമ്പന് മദപ്പാട് തുടങ്ങിയിട്ടുണ്ട്. അരിക്കൊമ്പൻ കൂട്ടം വിടാൻ കാരണം ചക്കക്കൊമ്പന്റെ സാന്നിധ്യമാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. അതേസമയം, അരിക്കൊമ്പന് മദപ്പാട് കാലം കഴിഞ്ഞെന്ന് വനം വകുപ്പ് വ്യക്തമാക്കി. പുലർച്ചെ നാല് മണിയോടെയാണ് അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടി വയ്ക്കാനുള്ള ശ്രമങ്ങൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്. എന്നാൽ, മണിക്കൂറുകൾ പിന്നിട്ടിട്ടും ചിന്നക്കനാൽ മേഖലയിൽ ചക്കക്കൊമ്പന്റെ സാന്നിധ്യം മാത്രമാണ് ഉണ്ടായിരുന്നത്. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിൽ വനംവകുപ്പിന്റെ നേതൃത്വത്തിലുളള 150 അംഗ സംഘമാണ് ഉള്ളത്.
Also Read: ലോക്കൽ ട്രെയിന് കാത്തിരുന്ന സുഹ്റാബിക്കും മകനും അപ്രതീക്ഷിതമായി കിട്ടിയത് വന്ദേഭാരത് വിഐപി യാത്ര
Post Your Comments