ന്യൂഡല്‍ഹി: ആകാശവാണിയുടെ 91 എഫ് എം ട്രാന്‍സ്മിറ്ററുകള്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ പത്തനംതിട്ടയിലും, കായംകുളത്തുമാണ് പുതിയ എഫ് എം ട്രാന്‍സ്മിറ്ററുകള്‍ രൂപപ്പെടുക. രാജ്യവ്യാപകമായി എഫ് എം റേഡിയോ പ്രക്ഷേപണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10:30ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും ഇവ ഉദ്ഘാടനം ചെയ്യുക.
Read Also: ഹരിത ഊർജ്ജ പദ്ധതികളിൽ നിക്ഷേപം വർദ്ധിപ്പിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്, സമാഹരിക്കുന്നത് കോടികൾ
കേരളത്തില്‍, ആലപ്പുഴ ജില്ലയിലെ കായംകുളത്തും പത്തനംതിട്ട ജില്ലയിലെ മണ്ണാറ മലയിലുമാണ് പ്രക്ഷേപണികള്‍ സ്ഥാപിച്ചിട്ടുള്ളത്. 100 വാട്‌സാണ് ഈ ട്രാന്‍സ്മിറ്ററുകളുടെ പ്രസരണശേഷി . കായംകുളത്തെ ഫ്രീക്വന്‍സി 100.1 മെഗാ ഹെഡ്‌സ് ഉം , പത്തനംതിട്ടയിലേത് 100 മെഗാഹെര്‍ഡ്സും ആണ്.
Post Your Comments